രണ്ടു പേര്‍ ഒന്നിച്ചു കച്ചവടം ചെയ്യുമ്പോള്‍ ഒരാള്‍ മാത്രം സകാത്ത് കൊടുക്കാന്‍ തയ്യാറുള്ളൂവെങ്കില്‍ അദ്ദേഹം എങ്ങനെ കൊടുക്കും? എങ്ങനെയാണു അളവ് കണക്കാകുക?

ചോദ്യകർത്താവ്

Umar

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പാര്‍ട്ണര്‍ഷിപ്പായുള്ള കച്ചവടവും ഒരു വ്യക്തിയുടെ കച്ചവടവും സകാതിന്റെ വിഷയത്തില്‍ സമമാണ്. വര്‍ഷാവസാനം കണക്കെടുത്ത് ആകെയുള്ളതിന്റെ മൂല്യം നിശ്ചിത കണക്കെത്തുന്നുവെങ്കില്‍ സകാത് നല്‍കണം. സകാത് നിര്‍ബന്ധമാവുന്നത് കച്ചവടത്തിനാകയാല്‍ മറ്റു പാര്‍ട്ണര്‍മാരുടെ അനുവാദമില്ലെങ്കില്‍പോലും നടത്തിപ്പുകാരന് സകാത് നല്‍കാവുന്നതാണ്. ഓരോരുത്തരെയും കച്ചവടമൂല്യവിഹിതം അറിയിച്ച് അവരോട് അതിന്റെ സകാത് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യാം. ലാഭം വീതം വെച്ചു പങ്കാളികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കും വര്‍ഷവും നോക്കി അവര്‍ ഓരോരുത്തരും സകാത് നല്‍കേണ്ടതാണ്. പാര്‍ട്ണര്‍ഷിപ്പില്‍ ഒന്നോ അതിലധികമോ പാര്‍ട്ണര്‍മാര്‍ അമുസ്‌ലിംകളാണെങ്കിലും ഇത് തന്നെയാണ് നിയം. അഥവാ, 50,000 രൂപ മുല്യമുള്ള കച്ചവടത്തില്‍ 5പാര്‍ട്ണര്‍മാരുണ്ടെന്നും അതില്‍ രണ്ട് പേര്‍ അമുസ്‌ലിംകളാണെന്നും സങ്കല്‍പിക്കുക. മുസ്‌ലിംകളായ പാര്‍ട്ണര്‍മാരുടെ വിഹിതം 30,000 ആണെങ്കില്‍പോലും, ആകെ കച്ചവടത്തിന്റെ മൂല്യം 50,000 ഉള്ളതിനാല്‍ സകാത് നല്‍കേണ്ടതാണ്. പക്ഷേ, മുസ്‌ലിംകളായ പാര്‍ട്ണര്‍മാരുടെ വിഹിതത്തിന് മാത്രമേ നല്‍കേണ്ടതുള്ളൂ. അഥവാ, ഈ ഉദാഹരണത്തില്‍ 30,000ന്റെ രണ്ടര ശതമാനമാണ് നല്‍കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter