കര്‍മ്മ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ ശരിയായ പകരം (മുഖാബല) കൂടാതെ, പണം നേടല്‍ നിഷിദ്ധമാണ്. എന്നാല്‍ ഒന്ന് വാങ്ങുമ്പോള്‍ ഒന്ന് ഫ്രീ കിട്ടുന്ന രീതി (BUY 1 GET 1) അനുവദനീയമാണോ?

ചോദ്യകർത്താവ്

muhammad

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പകരമില്ലാതെ (മുഖാബല) വല്ലതും ഉടമപ്പെടുത്തല്‍ നിഷിദ്ധമാണ് എന്ന് നിരുപാധികം അങ്ങനെയങ്ങ് പറഞ്ഞുകൂടാ. സ്വദഖയും ഹദിയയുമൊക്കെ മുഖാബലയില്ലാതെ ഉടമപ്പെടുത്തലാണല്ലോ. തന്റെ ഉടമസ്ഥതയിലുള്ള ഏതു സാധനവും മറ്റൊരാള്‍ക്ക് സൌജന്യമായി നല്‍കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നതും എല്ലാവര്‍ക്കും അറിയുന്നതാണ്. അത്കൊണ്ട് തന്നെ, ഒന്ന് വാങ്ങുമ്പോള്‍ ഒന്ന് കിട്ടുന്നതും നിഷിദ്ധമാണെന്ന് പറഞ്ഞുകൂടാ. ഒന്നുകില്‍ ഷോപ്പിന്റെ പ്രചാരണാര്‍ത്ഥം ലാഭം എടുക്കാതെ വാങ്ങിയ വിലക്ക് വില്‍ക്കുകയോ അല്ലെങ്കില്‍ പഴകിയ ചരക്കുകള്‍ കിട്ടിയ വിലക്ക് വിറ്റു തീര്‍ക്കുകയോ ചെയ്തുകൊണ്ടാണ് പലപ്പോഴും ഇത് നടത്താറുള്ളത്. അത് കൊണ്ട്തന്നെ മറ്റു ഉപഭോക്താക്കളില്‍നിന്ന് അന്യായമായി ഒന്നും ഈടാക്കിയിട്ടില്ല, ഒന്നെടുക്കുമ്പോള്‍ മറ്റൊന്ന് സൌജന്യമായി നല്‍കുന്നതെന്ന് വ്യക്തമാണല്ലോ. അത് കൊണ്ട് തന്നെ അത്തരം വില്‍പ്പന നിഷിദ്ധമാവുന്നതുമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter