ബാങ്കില്‍ നിന്ന് പലിശയായി കിട്ടുന്ന പണം കുട്ടിയുടെ സ്കൂള്‍ ഫീസ്‌ അടക്കാന്‍ ഉപയോഗിക്കാമോ ?

ചോദ്യകർത്താവ്

noufal

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഗത്യന്തരമില്ലാത്ത രൂപത്തിലാണെങ്കില്‍ പോലും പലിശയായി ലഭിക്കുന്നത് ഒരിക്കലും നമ്മുടെ ഉടമസ്ഥതയില്‍ വരുന്നതല്ല. അത് സ്കൂള്‍ ഫീസ് അടക്കാനോ മറ്റു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാവതല്ല. പലിശ ഇന്ന് ഏറ്റവും വലിയ അപകടമായി മാറിക്കൊണ്ടിരിക്കയാണ്. അത് ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്തതാണ്, ഹറാം ആയ സ്വത്താണെന്ന പൂര്‍ണ്ണബോധം സമൂഹത്തില്‍ ശക്തമാവേണ്ടിയിരിക്കുന്നു. ഗത്യന്തരമില്ലാതെ കൈയ്യിലെത്തുന്ന പലിശ എന്ത് ചെയ്യണമെന്ന് മുമ്പ് നാം വിശദീകരിച്ചതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter