സര്‍ക്കാരിന്‍റെ ഭൂരിഭാഗ വരുമാനവും മദ്യം, ലോട്ടറി എന്നിവയില്‍നിന്നല്ലേ, അത് കൊണ്ട് സര്‍ക്കാര്‍ ജോലി അനുവദനീയമാവുമോ?

ചോദ്യകർത്താവ്

ജലാല്‍ സി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിഷിദ്ധമായ മുതലുമായി കൂടിക്കലര്‍ന്ന വേതനം ലഭിക്കുന്ന ജോലി ഉപേക്ഷിക്കലാണ്‌ ഉത്തമം. ജനാധിപത്യ രാജ്യങ്ങളിലെ ഗവണ്മെന്റുകളുടെ വരുമാനങ്ങള്‍ അനുവദനീയവും നിഷിദ്ധവുമായ സ്രോതസ്സുകളില്‍ നിന്നായത് കൊണ്ട് ഗവണ്മെന്റ് വേതനവും ഇതേ വിധിയില്‍ ഉള്‍പ്പെടുന്നതാണ്. എന്നാല്‍ ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്തില്‍ ഗവണ്മെന്റ് ജോലി ചെയ്യുന്ന മുസ്ലിമിന് കരണീയമായ ഒട്ടനവധി വ്യാഖ്യാനങ്ങള്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലിംകളുടെ നിലനില്പിന്നും അവരുടെ അവകാശങ്ങള്‍ വകവെച്ചു കിട്ടാനും ഗവണ്മെന്റ് ഉദ്യോഗ തലങ്ങളില്‍ മുസ്ലിം പ്രാധിനിധ്യം അനിവാര്യമാണ്. അല്ലാത്തപക്ഷം ന്യൂന പക്ഷങ്ങള്‍ക്കെതിരെയുള്ള ഭരണകൂട ഭീകരതക്കും ന്യൂനപക്ഷ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടാനും സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ട് ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്ത് മുസ്ലിമിനെ അപേക്ഷിച്ച് അവന്റെ  നിലനില്പ് വളരെ മുഖ്യമായതുകൊണ്ടും മുസ്ലിം ഉദ്യോഗസ്ഥന് ലഭിക്കുന്ന ഗവണ്മെന്റ് വേതനം നിഷിദ്ധമായ മാര്‍ഗത്തില്‍ നിന്നാണ് എന്ന് പൂര്‍ണമായ ഉറപ്പില്ലാത്തതുകൊണ്ടും ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്തില്‍ സര്‍ക്കാര്‍ ജോലി അനുവദനീയമാണ്. ഹലാലായത് മാത്രം സമ്പാദിക്കാനും സമ്പാദിച്ചത് ഹലാലായ മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter