ഞാന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന കമ്പനി, ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത മൂലധനം കൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. മാസം തോറും നിശ്ചിത സംഖ്യ പലിശ അടക്കം തിരിച്ചടക്കുന്നുമുണ്ട്. ഞാന്‍ അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്നതിനാല്‍ ബാങ്കിലെ ഇടപാടുകള്‍ രേഖപ്പെടുത്തല്‍ എന്റെ ജോലിയാണ് . ജോലി എന്തായാലും പലിശക്ക് വാങ്ങിയ പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് കിട്ടുന്ന ശമ്പളം ഹലാല്‍ ആവുമോ? "പലിശക്കണക്ക് എഴുതുന്നവന്‍" എന്ന പരിധിയില്‍ ഞാനും പെടില്ലേ? ഗള്‍ഫിലെ 90 % കമ്പനികളും പ്രവര്‍ത്തിക്കുന്നത് ഇതുപോലെ തന്നെ ആണ് .

ചോദ്യകർത്താവ്

ത്വാഹ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പലിശക്ക്‌ പണം എടുത്ത്കൊണ്ട്  മൂലധനം കണ്ടെത്തിയത്തിന്റെ ഉത്തരവാദിത്തം കമ്പനിയുടമക്കാണ്. അതിനു ജോലിക്കാര്‍ തെറ്റുകാരല്ല. ഒരാളുടെ ധനം മുഴുവന്‍ ഹറാമാണെന്നു ബോധ്യമുള്ളപ്പോഴും ഇടപാട് നടത്തപ്പെടുന്ന ധനം ഹറാമാണെന്ന് ഉറപ്പുള്ളപ്പോഴും അയാളുമായുള്ള ഇടപാട് ഹറാമാണ്. അതേ സമയം ഒരാളുടെ ധനത്തിലധികവും ഹറാമും കുറച്ച് ഹലാലുമാണെങ്കില്‍ അയാളുമായി ഇടപാട്‌ നടത്താവുന്നതാണ്. പക്ഷേ കറാഹത്താണ്. അതനുസരിച്ച്  കമ്പനിയുടെ മൂലധനം പൂര്‍ണ്ണമായും ഹറാമായ ഇടപാടിലൂടെ വന്നതാണെങ്കില്‍ അതില്‍ നിന്നു വിട്ടു നില്‍ക്കണം. അതല്ല ഹറാമും ഹലാലും കലര്‍ന്നതാണെങ്കില്‍ വിട്ടു നില്‍ക്കലാണ് ഉത്തമം. കമ്പനിയുടെ വരവ് ചെലവുകള്‍ രേഖപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബാങ്കിലെ ഇടാപാടുകള്‍ രേഖപ്പെടുത്തുന്നത്  'പലിശക്ക്‌ കണക്ക്‌ എഴുതുന്നവന്‍' എന്ന് നബി (സ) അല്ലാഹു ശപിച്ചിരിക്കുന്നുവെന്നു പറഞ്ഞ വിഭാഗത്തില്‍ പെടുന്നില്ല. പലിശ ഇടപാട്‌ നടക്കുമ്പോള്‍ അതിനു സാക്ഷിയായി  നിന്നവരെയും ആ ഇടപാടിനു രേഖയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ അതില്‍ നേരിട്ട് രേഖപ്പെടുത്തുന്നവരെയുമാണ് പ്രസ്തുത ഹദീസില്‍ സൂചിപ്പിക്കുന്നത്. പക്ഷേ ഒരു അക്കൌണ്ടന്‍റ് എന്ന നിലയില്‍ താങ്കള്‍ ആ ഇടപാടുകള്‍ രേഖപ്പെടുത്തുമ്പോള്‍ ഒരു തിന്മയുടെമേല്‍ സഹായിക്കുകയാണ്. ആ നിലയ്ക്ക് അത് ഹറാമായിത്തീരുന്നു. സാധ്യമെങ്കില്‍ നിങ്ങളുടെ കമ്പനിയുടമയെ ഈ തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുകയും കഴിയും വേഗം അതില്‍ നിന്ന് ഒഴിവാകുകയും ചെയ്യുക. പൂര്‍ണ്ണ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കുന്ന ഒരു കമ്പനിയില്‍ ജോലി ലഭിക്കാനുള്ള അവസരമുണ്ടെങ്കില്‍ അതിനു ശ്രമിക്കുക്ക. അല്ലെങ്കില്‍ ഇസ്‌ലാം നിരോധിച്ച ഇടപാടുകള്‍പരമാവധി സൂക്ഷിക്കുന്ന കമ്പനികള്‍ ശ്രമിക്കുക്ക. ഗത്യന്തരമില്ലാതെ ഈ ജോലി തുടരേണ്ടിവരികയാണെങ്കില്‍ ഇത്തരം ഇടപാടുകളോടുള്ള എതിര്‍പ്പ് സാധ്യമായരീതിയില്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുക. ഹലാലായത് സമ്പാദിക്കാനും അത് ഹലാലായ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter