ചുങ്കം പിരിവു കൊടുക്കുന്നതിന്‍റെ വിധി എന്താണ്? അത് വാങ്ങലും നല്‍കലും നിഷിദ്ധമാണോ?

ചോദ്യകർത്താവ്

യഹ്സാദ് കല്ലറക്കല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെതിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയുംകുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍വര്‍ഷിച്ചുകൊണ്ടിരിക്കട്ട. ചുങ്കം അവിഹിത മാര്‍ഗത്തിലൂടെ പണം കൈപറ്റുന്ന രീതിയാണ്. ഉദാഹരണത്തിന് ചില വഴികളില്‍ യാത്രക്കാരനെ തടഞ്ഞ് നിര്‍ത്തി കൊള്ളയടിക്കാതെ വിടണമെങ്കില്‍ ചുങ്കം തരണമെന്ന് ഭീഷണിപ്പെടുത്തുക, അതുപോലെ സകാത്ത് പിരിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവര്‍ അതിനോടൊപ്പം മറ്റെന്തെങ്കിലും വാങ്ങുക തുടങ്ങിയവ. ഇപ്പറഞ്ഞവ ഹറാമാണെന്ന് പറയേണ്ടതില്ലല്ലോ. ഇത്തരം രീതികളില്‍ ചുങ്കം പിരിക്കുന്നവര്‍ സ്വര്‍ഗത്തില്‍ കയറുകയില്ലെന്നും ഹദീസുകളില്‍ കാണാം. എന്നാല്‍ നമ്മുടെ നാടുകളില്‍ നടന്ന് വരുന്ന പാലങ്ങള്‍ക്കുള്ള ടോള്‍‍പിരിവ് ഇതില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടതാണ്. കാരണം പാലം ഉപയോഗിക്കുന്നവര്‍ അവര്‍ക്ക് കിട്ടുന്ന  ഉപകാരത്തിനു പകരമായാണ് ടോള്‍ കൊടുക്കന്നത്. കൂടുതല്‍ അറിയാനും അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter