ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേനെ ലോണ്‍ എടുക്കുമ്പോള്‍ ബാങ്ക്ചാര്‍ജ്ജ് ഈടാക്കുന്നു. ഇത് പലിശയുടെ പരിധിയില്‍ വരുമോ?

ചോദ്യകർത്താവ്

ശമീര്‍ ഖാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കടമിടപാടില്‍ കടം നല്‍കുന്നവന്‍ ഈടാക്കുന്ന ഏതു തുകയും പലിശയുടെ പരിധിയില്‍ വരും. എന്നാല്‍ കടമിടാപാടിനൊപ്പം മറ്റു സേവനങ്ങള്‍ കൂടി ഉള്‍പ്പെടുന്നെങ്കില്‍ ആ സേവനങ്ങള്‍ക്ക്‌ മാര്‍ക്കറ്റില്‍ ഈടാക്കുന്ന കൂലി ഈടാക്കാം. കടമിടപാട് കൂടിയുള്ളത് കൊണ്ട് അധികം ഈടാക്കിയാല്‍ അത് പലിശയുടെ പരിധിയില്‍ വരുകയും ഹറാമായി തീരുകയും ചെയ്യും. ക്രെഡിറ്റ് കാര്‍ഡ്‌ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ ഈ മറുപടി വായിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter