പലിശയില്‍ നിന്ന് കര കയറാനുള്ള ദുആ പറയാമോ?
ചോദ്യകർത്താവ്
സജ്ജാദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ആദ്യമായി പലിശ വന്‍ പാപമാണെന്നും അത് അല്ലാഹുവിന്‍റെ ശാപത്തിനു ഹേതുവാണെന്നും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് വിഘാതമാണെന്നും മനസ്സില്‍ ഉറപ്പിക്കുക. അതില്‍ നിന്ന് പൂര്‍ണ്ണമായും എല്ലാ നിബന്ധനകളും പാലിച്ച് തൌബ ചെയ്യുക. ഒരു തെറ്റില്‍ നിന്ന് തൌബ ചെയ്തിട്ടില്ലെങ്കില്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കാനുള്ള മനസ്സും സാഹചര്യവും നല്‍കി അല്ലാഹു നമ്മെ ശിക്ഷിക്കും. എപ്പോഴും മരണത്തെ കുറിച്ചോര്‍ക്കുക.
നിസ്കാരം ഭയഭക്തിയോടെ നില നിര്‍ത്തുക, ഇസ്തിഗ്ഫാറ് വര്‍ദ്ധിപ്പിക്കുക, സൂറതുല്‍ വാഖിഅ രാത്രിയില്‍ പതിവാക്കുക, താഴെ കൊടുത്ത പ്രാര്‍ത്ഥനകള്‍ പതിവാക്കുക.
اَللهُمَّ اِنِّي اَعُوذُ بِكَ مِنَ الْهَمِّ وَالحُزْنِ وَاَعُوذُ بِكَ مِنَ الْجُبْنِ وَالْبُخْلِ وَاَعُوذُ بِكَ مِنَ الْعَجْزِ وَالْكَسْلِ وَاَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجَالِ
(അല്ലാഹുവേ, വിഷമങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍ ചോദിക്കുന്നു. ഭയം, ലുബ്ധ് എന്നിവയില്‍ നിന്നും നിന്നോട് കാവല്‍ ചോദിക്കുന്നു. അശക്തത, ആലസ്യം എന്നിവയില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു. കടാധിക്യത്തില്‍ നിന്നും ആളുകളുടെ ആക്രമണങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍ ചോദിക്കുന്നു.)
اللَّهُمَّ اكْفِني بِحَلالِكَ عَنْ حَرَامِكَ، وَأغْنِني بِفَضْلِكَ عَمَّنْ سِواكَ
(അല്ലാഹുവേ നീ നിഷിദ്ധമാക്കിയതിനു പകരമായി നീ അനുവദിച്ചത് എനിക്ക് പര്യപ്തമാക്കി തരേണമേ, നിന്‍റെ ഔദാര്യം മൂലം നീയല്ലാത്തവരില് നിന്നെനിക്ക് ഐശ്വര്യം പ്രദാനം ചെയ്യേണമേ.)
വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ താഴെ കൊടുത്തത് ദുആ ചെയ്യുക
بِسْمِ اللَّهِ على نَفْسِي ومَالي ودِينِي، اللَّهُمَّ رضّنِي بِقَضائِك، وباركْ لي فِيما قُدّرَ لي حتَّى لا أُحِبَّ تَعْجِيلَ ما أخَّرْتَ ولا تأخيرَ ما عَجَّلْتَ
(എന്നെയും എന്‍റെ സ്വത്ത്, ദീന്‍ എന്നിവയും അല്ലാഹുവിനെ ഏല്‍പിച്ച് അവന്‍റെ നാമത്തില്‍ (ഞാന്‍ പുറപ്പെടുന്നു). അല്ലാഹുവേ നിന്‍റെ വിധിയില്‍ എനിക്ക് സംതൃപ്തി നല്‍കേണമേ. നീ പിന്തിച്ചതില്‍ ധൃതിയും നീ നേരത്തെ തന്നതില്‍ അവതാനതയും ഞാന്‍ ആഗ്രഹിക്കാത്ത വിധം എനിക്കു കണക്കാക്കിയതില്‍ എന്നെ അനുഗ്രഹിക്കേണമേ)
اللَّهُمَّ انْقُلْنِي مِنْ ذُلِّ المَعْصِيَةِ إلى عِزَّ الطَّاعَةِ، وأغْنِنِي بحَلالِكَ عَنْ حَرَامِكَ، وَبِطاعَتِكَ عَنْ مَعْصِيَتِكَ، وَبِفَضْلِكَ عَمَّن سِوَاكَ
(അല്ലാഹുവേ, തെറ്റുകളുടെ നിന്ദ്യതയില്‍ നിന്ന് അനുസരണയുടെ പ്രൌഢിയിലേക്കെന്നെ നീ നീക്കേണമേ. നീ നിഷിദ്ധമാക്കിയതിനു പകരം നീ അനുവദിച്ചുതന്നതും നിന്നോടു തെറ്റു ചെയ്യുന്നതിനു പകരം നിന്നോടുള്ള അനുസരണയും നീയല്ലാത്തവര്‍ക്കു പകരം നിന്‍റെ ഔദാര്യവും നല്‍കി എന്നെ ഐശ്വര്യപ്പെടുത്തേണമേ.)
اللَّهُمَّ إني أعُوذُ بِكَ مِنَ الهَدْمِ، وأعُوذُ بِكَ مِنَ التَّرَدِّي، وأعُوذُ بِكَ مِنَ الغَرَقِ وَالحَرَقِ وَالهَرَمِ، وَأعُوذُ بِكَ أنْ يَتَخَبَّطَنِي الشَّيْطانُ عِنْدَ المَوْتِ، وأعُوذُ بِكَ أنْ أمُوتَ فِي سَبِيلِكَ مُدْبِراً، وأعُوذُ بِكَ أنْ أمُوتَ لَديغاً
(അല്ലാഹുവേ തകര്‍ച്ചയില്‍ നിന്നു നിന്നോടു കാവല്‍ ചോദിക്കുന്നു. അധഃപതനത്തില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു. വാര്‍ദ്ധ്യക്യത്തിന്‍റെ വൈഷമ്യതകള്‍, അഗ്നിബാധയേല്‍ക്കല്‍, മുങ്ങി മരിക്കല്‍ തുടങ്ങിയവയില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു. മരണ സമയത്ത് പിശാച് ബാധയേല്‍ക്കുന്നതില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു. നിന്‍റെ മാര്‍ഗത്തില്‍ നിന്ന് പിന്തിരിഞ്ഞോടുന്ന നിലയില്‍ ഞാന്‍ മരിക്കുന്നതില്‍ നിന്നു നിന്നോടു കാവല്‍ ചോദിക്കുന്നു. വിഷ ചന്തുക്കളുടെ കടിയേറ്റു മരണപ്പെടുന്നതില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു.)
اللَّهُمَّ إني أعوذُ بِكَ منَ الجُوعِ فإنَّهُ بِئْسَ الضَّجِيعُ، وَأعُوذُ بك مِنَ الخِيانَةِ فإنَّها بِئْسَتِ البطانَةُ
(അല്ലാഹുവേ. പട്ടിണിയില്‍ നിന്ന് ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു. അത് വളരെ മോശം കൂടെക്കിടപ്പുകാരന്‍ തന്നെ. വഞ്ചനയില്‍ നിന്നു നിന്നോടു കാവല്‍ ചോദിക്കുന്നു. അത് വളരെ മോശം പരിവാരം തന്നെയാണ്.)
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ فِتْنَةِ النَّارِ، وَعَذَابِ النَّارِ، وَمنْ شَرّ الغِنَى وَالفَقْرِ
(അല്ലാഹുവേ നരകയാതനയില്‍ നിന്നു നിന്നോടു ഞാന്‍ കാവല്‍ ചോദിക്കുന്നു. നരക ശിക്ഷയില്‍ നിന്നും ദാരിദ്ര്യത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും വിപത്തുകളില്‍ നിന്നും കാവല്‍ ചോദിക്കുന്നു.)
رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ
(ഞങ്ങളുടെ നാഥാ ഞങ്ങള്‍ക്ക് നീ ദുന്‍യാവില്‍ നന്മ പ്രദാനം ചെയ്യേണമേ. ആഖിറത്തിലും നന്മ പ്രദാനം ചെയ്യേണമേ. നരക ശിക്ഷയില്‍ നിന്ന് സംരക്ഷിക്കേണമേ.)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.