ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയും ബാങ്കിംഗ് സംവിധാനങ്ങളും പലിശയിൽ അധിഷ്ഠിതമാണല്ലോ. മതേതര രാജ്യമായ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഇവ തിരഞ്ഞെടുക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ. അതിനാല്‍ ബാങ്കിംഗ് മേഖലയിലും മുസ്ലിം സാന്നിധ്യം വേണ്ടതല്ലേ? ഇങ്ങെ ചിന്തിക്കുമ്പോള്‍ ബാങ്കിലെ ജോലി സ്വീകരിച്ചുകൂടേ? ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർക്ക് നല്‍കുന്ന ശമ്പളത്തിൽ പലിശ കലരാനിടയില്ലേ?

ചോദ്യകർത്താവ്

മുജീബ് റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പലിശയിലധിഷ്ഠിതമായ ബാങ്കുകളെ സഹായിക്കുന്നത് മുഴുവനും പലിശയെ സഹായിക്കല്‍ തന്നെ. ബാങ്കില്‍ ജോലി ചെയ്യുന്നതും തഥൈവ. എന്നാല്‍ മതേതരമായ സംവിധാനമുള്ള, പലിശയിലധിഷ്ടതമായ ബാങ്കുകളെ ആശ്രയിച്ച സാമ്പത്തിക വ്യവസ്ഥയുള്ള ഇന്ത്യപോലോത്ത രാജ്യത്ത് ചിലപ്പോള്‍ ഇത്തരം ബാങ്കുകളെ സമീപിക്കല്‍ നിര്‍ബന്ധിതമാകും. അങ്ങനെ മറ്റുവഴികളില്ലാത്തപ്പോള്‍ ഒഴിച്ചു കൂടാനാവത്ത കാര്യങ്ങള്‍ക്ക് വേണ്ടി ബാങ്കിനെ സമീപിക്കാം. എന്നാല്‍ ബാങ്കിലെ ജോലിയെ ഇത്തരത്തില്‍ ന്യായീകരിക്കാവതല്ല. സര്‍കാരിന്‍റെ വരുമാനം പലിശയും പലിശയല്ലാത്തതുമായ സമ്മിശ്ര സമ്പത്താണ്. അത്തരം ഹറാമും ഹലാലും കൂട്ടികലര്‍ന്ന സ്വത്ത് ഉപയോഗിക്കല്‍ അനുവദനീയമാണ്. എങ്കിലും പൂര്‍ണ്ണമായും ഹലാല് മാത്രമുള്ള സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമാണ് ഏറ്റവും ഉത്തമം. അതേ സമയം ഈ കാലഘട്ടത്തില്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സര്‍കാര്‍ തലത്തില്‍ മുസ്ലിം സാന്നിധ്യം മുസ്ലിംകളുടെ സുരക്ഷക്കും അവകാശ സംരക്ഷണത്തിനും ആവശ്യമാണെന്നിരിക്കെ ആ ഉദ്ദ്യേശത്തോടെ അത്തരം മേഖലകളില്‍ ജോലി സ്വീകരിക്കുന്നത് അഭികാമ്യം തന്നെ. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കുന്നു.

ASK YOUR QUESTION

Voting Poll

Get Newsletter