മരണപ്പെട്ട പിതാവിന് കടം ഉള്ളതായി അറിവ് ലഭിക്കുകയും വീടപ്പെടാനുള്ള വ്യക്തിയെ കണ്ടു പിടിക്കാന്‍ കഴിയാതെ പോവുകയും ചെയ്താല്‍ പരേതനെ ഹഖില്‍ നിന്ന് ഒഴിവാക്കാന്‍ മകന്‍/അവകാശി എന്ത് ചെയ്യണം?

ചോദ്യകർത്താവ്

അബൂത്വാഹിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മരണപ്പെട്ടവരുടെ കടമുണ്ടെന്നറിയുകയും എന്നാല്‍ കടത്തിന്‍റെ ഉടമയെ കണ്ടെത്താനാവാതെ വരികയും ചെയ്താല്‍ ഈ അനന്തരസ്വത്തില്‍ വിശ്വസ്തനായി ഖാസി ഇടപെടുകയും ആ കടത്തിന്‍റെ തുക ബൈതുല്‍മാലിലേക്ക് വകയിരുത്തുകയുമാണ്ചെയ്യേണ്ടത്. അതിനു ശേഷമേ വിഹിതം വെക്കാവൂ. പക്ഷേ, അത്തരം ഒരു സാഹചര്യമില്ലാതിരിക്കുമ്പോള്‍ അനന്തരാവകാശികള്‍ അത് ഏറ്റെടുക്കുകയും കടത്തിന്‍റെ അവകാശികള്‍ വന്നാല്‍ തിരികെ കൊടുക്കുകയുമാണ് ചെയ്യേണ്ടത്. അനന്തരാവാകാശികള്‍ ഈ കടം ഏറ്റെടുക്കുന്നതോടെ മയ്യിത്ത് ഈ കടത്തില്‍ നിന്ന് ഒഴിവാകുന്നതാണ്. ബാധ്യതകളെല്ലാം നിറവേറ്റി ഈമാനോടെ മരണം വരിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter