ഓരോ വര്‍ഷവും 25,000 രൂപ അടക്കേണ്ട ഒരു എല്‍ ഐ സി പോളിസി എടുത്തിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷമാണ് കാലാവധി. നാല് വര്‍ഷം കൂടുമ്പോള്‍ ഇതിന്റെ ബോണസ് ആയി 75,000 രൂപയും പോളിസി കാലാവധിക്ക് ശേഷം 500,000 രൂപയും ലഭിക്കും. ഇത് അനുവദനീയമാണോ? കിട്ടുന്ന വിഹിതം ബിസിനസ് ലാഭ വിഹിതമോ അതോ പലിശയോ? ആണെങ്കില്‍ ഇനി ഇതില്‍ നിന്നും രക്ഷപ്പെടാന്‍ വല്ല മാര്‍ഗവും?

ചോദ്യകർത്താവ്

ഫസലുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. എല്‍.ഐ.സി പരമ്പരാഗത ഇന്‍ഷുറന്‍സ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണല്ലോ. അതായത്‌ പലിശ അടിസ്ഥാനത്തിലാണ് അത് പ്രവര്ത്തിക്കുന്നതെന്നര്‍ത്ഥം. ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശയുടെയും ചതിയുടെയും അനിശ്ചിതത്വത്തിന്റെയുമൊക്കെ സ്വഭാവങ്ങള്‍ ഇതില്‍ ദൃശ്യമാണ്. ചോദ്യത്തില്‍ വ്യക്തമാക്കിയ പോലെ അടക്കുന്ന സംഖ്യയുടെ നിശ്ചിത ശതമാനം ഇത്തരം പ്ലാനുകളില്‍ ഉറപ്പ് നല്‍കപ്പെടുന്നു. മാത്രമല്ല ഇവ നിക്ഷേപിക്കപ്പെടുന്നത് പലിശ അധിഷ്ഠിത സാമ്പത്തിക സാമഗ്രികളിലും (financial instruments) ഇസ്‌ലാം നിരോധിച്ച മറ്റു മേഖലകളിലുമാണ്. പുറമേ കമ്പനിക്ക്‌ ബാധ്യതയില്ലാത്ത കാര്യങ്ങളുടെ പേരില്‍ അവര്‍ പോളിസി എടുത്തവര്‍ക്ക്‌ നിശ്ചിത സംഖ്യകള്‍ നല്‍കേണ്ടി വരുന്നതും ഇസ്‌ലാമികമായി അംഗീകരിക്കാന്‍ കഴിയില്ല. പലിശയും നിഷിദ്ധമായ ഇടപാടുമാണെന്ന് ഉറപ്പുള്ള സ്ഥിതിക്ക് ഈ പോളിസിയില്‍ നിന്ന് പിന്മാറുകയാണ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷം ഇസ്‍ലാം നിഷിദ്ധമാക്കിയ പലിശയെയും ഇടപാടുകളെയും സഹായുച്ചുവെന്ന കുറ്റമാണ് നാം ചെയ്യുന്നത്. പിന്മാറുന്നില്ലെങ്കില്‍ പോളിസി മുഖേന എത്ര പണം കിട്ടിയാലും നാം എത്രയാണോ അടച്ചത് ആ സംഖ്യ മാത്രമേ ഉപയോഗിക്കല്‍ അനുവദനീയമാവൂ. ബാക്കിയുള്ള തുക വഴി പാലം തുടങ്ങിയ പൊതു ആവശ്യങ്ങള്‍കായി ഉപയോഗിക്കണം. ഹലാലായത് മാത്രം സമ്പാദിക്കാനുള്ള തൌഫീഖ് നാഥന്‍ നല്‍കുമാറാവാട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter