നാലു മക്കളുള്ള ഒരു മാതാവിന്‍റെ മരണ ശേഷം ഒരു മകന്‍ പറയുന്നു, നിശ്ചിത സ്വത്ത്‌ എനിക്ക് തരണമെന്ന് ഉമ്മ എഴുതി വച്ചിട്ടുണ്ട് എന്ന്. അപ്പോള് എന്ത് ചെയ്യണം?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വളരെയേറെ ശ്രേഷ്‌ഠമായ സുന്നത്താണ്‌ വസ്വിയത്ത്‌. തന്റെ സമ്പാദ്യം മരണശേഷം ഏതെല്ലാം രീതികളില്‍ ചെലവഴിക്കണമെന്ന് എഴുതിവെക്കലാണ് വസ്വിയ്യത് കൊണ്ടുദ്ദേശിക്കുന്നത്. ആകെ സ്വത്തിന്റെ മൂന്നിലൊരു ഭാഗത്തിലപ്പുറമുള്ളതില്‍ വസ്വിയ്യത് ചെയ്യാവുന്നതല്ല. അവകാശികളില്‍ ചിലര്‍ക്ക് പ്രത്യേകമായി വസ്വിയ്യത് ചെയ്താല്‍ അത് നടപ്പിലാക്കണമെങ്കില്‍ മറ്റു അവകാശികളുടെ അനുവാദം നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം ആ വസ്വിയ്യത് നടപ്പിലാക്കേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട വിശദനിയമങ്ങള്‍ വസ്വിയതിന്റെ മതവിധി എന്ന ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. ദൈനംദിന ഇടപാടുകള്‍ ഹലാലായ രീതിയില്‍ നടത്താന്‍ നാഥന്‍ സഹായിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter