വാഹനം അടവിന് എടുക്കുന്നതിന്റെ വിധി എന്ത് ?
ചോദ്യകർത്താവ്
ഇല്‍യാസ്
Aug 25, 2016
CODE :
റൊക്കം കാശ് നല്‍കാതെ, തവണകളായി അടച്ച് ഒരു വസ്തു വാങ്ങുന്ന രീതിയാമല്ലോ ഈ അടവ്. ഇത്തരം ഫൈനാന്‍സിംഗ് രീതിയില്‍ അനുവദനീയ രൂപങ്ങളുണ്ട്. കൃത്യമായ വില നിശ്ചയിച്ച്, അല്‍പം പോലും പലിശ വരാത്തവിധം, തവണകളായി അവ തിരിച്ചടക്കേണ്ടിവരുന്ന രീതി ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന്‍റെ നിബന്ധനകളും വിശദരൂപവും മുമ്പ് നാം പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്.
ഇന്ത്യയില്‍ പലയിടത്തും ഇത്തരം രീതികള്‍ അവലംബിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‍ലാമിക് ഫൈനാന്‍സിംഗ് സംവിധാനങ്ങള്‍ നിലവിലുണ്ട്. വ്യക്തികള്‍ നടത്തുന്നവയും മതസംഘടനകള്‍ നടത്തുന്ന പലിശ രഹിത വായ്പാപദ്ധതികളുമെല്ലാം ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.