എന്നോട് ഒരു സുഹുര്ത്ത് കുറച് ദിനാര്‍ കടം വാങ്ങി കുറച്ചു നാളുകള്ക്ക് ശേഷം വീണ്ടും വാങ്ങി രണ്ട് സമയത്തും ഇന്ത്യന്‍ രൂപ യുടെ വിലയില്‍ വര്ദ്ധനവ് ഉണ്ടായിരുന്നു ഇപ്പോള്‍ അന്നതെക്കാള്‍ കുറവാണ്. ഇപ്പോള്‍ അദേഹം പണം മടക്കി തരാന്‍ തയ്യരാണ് അപ്പോള്‍ ഞാന്‍ എങ്ങനെയാണ പണം സീകരിക്കെണ്ടത് . കൊടുത്ത ദിനാര്‍ തന്നെയോ, അല്ല ഇന്ത്യന്‍ രൂപ സീകരിക്കുയാണെങ്കില്‍ കൊടുക്കുന്ന സമയത്തുള്ള മുല്യമോ അല്ല ഇപ്പോഴുള്ള മുല്യമോ ?
ചോദ്യകർത്താവ്
ജാബിര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
കടം വാങ്ങിയതെന്തോ അതു മാത്രമാണ് തിരിച്ചടക്കാന്‍ ബാധ്യതയായിട്ടുള്ളത്. ഇവിടെ നിങ്ങള്‍ക്ക് ദീനാറുകളെ തിരികെ വാങ്ങാന്‍ അവകാശമുള്ളൂ. അതിന്‍റെ മൂല്യം മറ്റു നാണയങ്ങളില്‍ കുറഞ്ഞാലും കൂടിയാലും.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.