പണയം വെച്ച സ്വര്‍ണ്ണത്തിനു പലിശ കൊടുത്തു കൊണ്ടിരിക്കുന്ന ഒരാളുടെ തൗബ, പ്രസ്തുത സ്വര്‍ണ്ണം തിരിച്ചെടുക്കുന്നത് വരെ സ്വീകരിക്കുമോ?
ചോദ്യകർത്താവ്
മുഹമ്മദ് കുഞ്ഞി.അബുദാബി.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ദോശത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറി നില്‍ക്കലും ആ തെറ്റിലേക്ക് വീണ്ടും മടങ്ങില്ലെന്ന ദൃഢ നിശ്ചയവും തൌബ സ്വീകരിക്കാനുള്ള നിബന്ധനകളാണ്. സ്വര്‍ണ്ണം പണയം വെച്ച് പലിശ കൊടുക്കുന്ന തെറ്റില്‍ നിന്നു തൌബ ചെയ്യുമ്പോള്‍ അതില്‍ നിന്നു മാറി നില്‍ക്കണം. പക്ഷേ, പണയം വെക്കുകയും പിന്നീട് അതില്‍ ഖേദം വരികയും പലിശ കൊടുക്കാതെ മാറി നില്‍ക്കാന്‍ കഴിയാത്ത ഒരു ദുരവസ്ഥയിലെത്തുകയും പലിശയുടെ കെണിയില്‍ നിന്നു എത്രയും പെട്ടെന്നു രക്ഷപ്പെടാനുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു വെങ്കില്‍ അല്ലാഹു കാരുണ്യവാനും ഏറെ പൊറുക്കുന്നവനുമാണ്. അതിനാല് സ്വീകരിക്കപ്പെടുകയില്ലെന്ന നിരാശ നിമിത്തം തൌബ ഉപേക്ഷിക്കരുത്. എന്നാല്‍ മറ്റു തെറ്റുകളില്‍ നിന്നുള്ള തൌബ സ്വീകരിക്കുന്നതിനുള്ള നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ ഇതു കാരണമല്ല.
നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.