കസ്റ്റമേഴ്സിന്‍റെ കയ്യില്‍ നിന്നും ഒരു വസ്തുവിന് സ്ഥാപനം നിശ്ചയിച്ചിട്ടുള്ള വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി ആ തുക നമ്മള്‍ എടുക്കുന്നതിന്‍റെ ഇസ്ലാമിക കാഴ്ചപ്പാട്

ചോദ്യകർത്താവ്

ജുനൈദ് പാലക്കാത്തൊണ്ടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സ്ഥാപനം വില നിശ്ചയിച്ചത് ആ വിലക്കോ അതില്‍ കൂടുതലുള്ളതിനോ വില്‍ക്കാമെന്ന നിലക്കാണെങ്കില്‍ വിറ്റു കിട്ടുന്ന പണം സ്ഥാപന ഉടമയുടേതാണ്.  അത് ഉടമയുടെ സമ്മതമില്ലാതെ കൈവശപ്പെടുത്തരുത്. അത് ഹറാം ആണ്. നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ സംഖ്യക്കു വില്‍ക്കാന്‍ സ്ഥാപനം അനുവദിക്കുന്നില്ലെങ്കില്‍ ആ വിലയേക്കാള്‍ കൂടുതലുള്ള സംഖ്യക്കു വില്പന നടത്തുന്നത് തന്നെ തെറ്റാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter