കടയിൽ നിന്ന് ഒരു വസ്തു പല വിലക്ക് വില്‍ക്കാമോ? കടം വാങ്ങുന്നവരില്‍ നിന്ന് കൂടുതല്‍ ലാഭമെടുക്കാമോ? ഇതിലെ ഹലാല്‍-ഹറാം വിശദീകരിച്ച് തരാമോ?
ചോദ്യകർത്താവ്
അൻവർ.ബികെ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
തന്‍റെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍, അല്ലെങ്കില്‍ ഏല്‍പിക്കപ്പെട്ട വസ്തുക്കള്‍ ഉടമയുടെ അനുവാദത്തോടെ ഏതു വിലക്കും വില്‍കാനുള്ള അധികാരമുണ്ട്. അത് വ്യത്യസ്ത വ്യക്തികള്ക്ക് വിവിധ വിലകളിലായും വില്‍കാം. അവധി പറഞ്ഞ് സാധനം വാങ്ങുന്നവര്‍ക്ക് വലിയ വിലക്ക് വില്‍ക്കുന്നതും തെറ്റില്ല. ദാരിദ്ര്യം മൂലമാണ് കടമായി വാങ്ങുന്നതെങ്കില്‍ ആ കടം വാങ്ങുന്ന വ്യക്തിക്ക് പരമാവധി ലാഭം കുറച്ച് വില്‍ക്കുകയോ ധര്‍മ്മം ചെയ്യുകയോ ആണ് ഉത്തമം. അല്ലാഹുവിന്‍റെ തൃപ്തിക്കുവേണ്ടി നിങ്ങളങ്ങനെ ചെയ്താല്‍ അവന്‍ നിങ്ങള്‍ക്കും നിങ്ങളുടെ കച്ചവടത്തിലും ബറകതു ചെയ്യും. നാളെ പരലോകത്ത് അത് വലിയൊരു മുതല്‍ക്കൂട്ടുമാകും.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ