പാവപ്പെട്ട രോഗികളുടെ ചികിത്സക്കു വേണ്ടി ഗവണ്‍മെന്റ് നടത്തുന്ന കാരുണ്യ ലോട്ടറി ടിക്കറ്റ് വാങ്ങുന്നതിന്റെ വിധി എന്ത്?

ചോദ്യകർത്താവ്

ഇ പി അബ്ദു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

ലോട്ടറി ഖുര്‍ആന്‍ നിരോധിച്ച ചൂത്കളിയില്‍ പെട്ടതായത് കൊണ്ട് അത് കടുത്ത ഹറാമാണ്. അത് ഏത് ലക്ഷ്യത്തിന് വേണ്ടി നടത്തിയാലും അത് ഹറാമാണ്. ജനങ്ങള്‍ തമ്മില്‍ ദുര്‍വാശിക്കും മാത്സര്യത്തിനും വഴിവെക്കുന്നതും അനര്‍ഹമായ ധനലാഭത്തിന് ദുര്‍മോഹം വളര്‍ത്തുന്നതുമായത് കൊണ്ടാണ് ഇസ്‍ലാം ഇത് ഹറാമാക്കിയത്.

ഖുര്‍ആന്‍ സംശയങ്ങള്‍ക്കിടയില്ലാത്ത വിധം നിരോധിച്ചതാണ് ചൂത് കളി. അള്ളാഹു പറയുന്നു: يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِنْ نَفْعِهِمَا وَيَسْأَلُونَكَ مَاذَا يُنْفِقُونَ قُلِ الْعَفْوَ كَذَلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ

മദ്യപാനത്തെയും ചൂതുകളിയെയുംകുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവയില്‍ വലിയ ദോഷവും മനുഷ്യര്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവ കൊണ്ടുണ്ടാവുന്ന ദോഷം പ്രയോജനത്തെക്കാള്‍ വളരെ വലുതാണ്. തങ്ങള്‍ എന്താണ് ചെലവ് ചെയ്യേണ്ടത് എന്നും അവര്‍ താങ്കളോട് ചോദിക്കുന്നു. 'അധികമുള്ളത്' എന്ന് താങ്കള്‍ പറയുക. നിങ്ങള്‍ ചിന്തിക്കുവാനായിട്ടാണ് അല്ലാഹു തന്റെ ലക്ഷ്യങ്ങളെ ഇപ്രകാരം നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുന്നത് അറബികളുടെ ചൂതാട്ടം ഇങ്ങനെയായിരുന്നു: ഒരൊട്ടകത്തിന് വില നിശ്ചയിച്ച് അതിനെ അറുത്ത് 28 ഓഹരിയാക്കുന്നു. എന്നിട്ട് പത്ത് അമ്പുകളെടുത്ത് അതില്‍ ഏഴെണ്ണത്തിന്മേല്‍ ഒന്നുമുതല്‍ ഏഴു വരെ അക്കങ്ങള്‍ ഇടും. മൂന്നെണ്ണം നമ്പറില്ലാത്തതായിരിക്കും. എന്നിട്ട് ഒരു മധ്യസ്ഥന്‍ അമ്പുകളെല്ലാം ഒരു കുറ്റിയിലിട്ട് കശക്കി കളിയില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും വിളിച്ച് ഓരോ അമ്പെടുക്കുന്നു. അങ്ങനെ ഓരോരുത്തരുടെയും പേരില്‍ വന്ന അമ്പുകളുടെ നമ്പര്‍ അനുസരിച്ച് അവര്‍ മാംസത്തില്‍ അവകാശികളാണ്. നമ്പറില്ലാത്ത നറുക്ക് ആര്‍ക്ക് ലഭിച്ചുവോ അവര്‍ക്ക് മാംസത്തില്‍ ഓഹരിയില്ലെന്നുമാത്രമല്ല, ഒട്ടകത്തിന്റെ മുഴുവന്‍ വിലയും അവര്‍ കൊടുക്കുകയും ചെയ്യണം. ഈ മാംസം അവര്‍ സാധുക്കള്‍ക്ക് വിതരണം ചെയ്യും. ഇങ്ങനെയായിരുന്നു അവരുടെ ചൂതാട്ടം. സാധുക്കള്‍ക്ക് വിതരണം ചെയ്യാനായിരുന്നു അറബികള്‍ ചൂത് കളിച്ചിരുന്നത്. അപ്പോള്‍ അറബികളുടെ ചൂത് കളിയും ഇന്നത്തെ കാരുണ്യ ലോട്ടറയും ഒന്ന് തന്നെ. ഇത് പോലെ ചില ഉപകാരങ്ങള്‍ ഉണ്ടെന്ന് അംഗീകരിച്ച് കൊണ്ട് തന്നെയാണ് ഖുര്‍ആന്‍ ചൂത് കളി നിരോധിച്ചത്.

നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter