സ്വര്‍ണ്ണാഭരണത്തിന് പണിക്കൂലി കൂടുതല്‍ ഈടാക്കാമോ? പണിക്കൂലിയുടെ കാര്യം ആദ്യം പറയാതിരിക്കുകയും പിന്നീട്, ഉപഭോക്താവിനോട് ആലോചിക്കാതെ ബില്ലില്‍ എഴുതിച്ചേര്‍ത്ത് കബളിപ്പിക്കുകയും ചെയ്യുന്നത് ശരിയാണോ?

ചോദ്യകർത്താവ്

ഇപി അബ്ദു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വര്‍ണ്ണാഭരണത്തിനു പണിക്കൂലി ഈടാക്കാവുന്നതാണ്. ആ തുക പലിശയായി ഗണിക്കപ്പെടുകയില്ല. മറിച്ച് ആഭരണ നിര്‍മാണത്തിന്റെ കൂലിയാണത്. അതിനു പ്രത്യേക പരിതി ശരീഅത് നിശ്ചയിച്ചിട്ടില്ല. മറ്റു വസ്തുക്കള്‍ വിറ്റു ലാഭമെടുക്കുന്നത് പോലെ തന്നെയാണിത്. കച്ചവടക്കാരനു എത്ര തന്നെ ലാഭമെടുക്കാമെങ്കിലും അവനു നല്ലതും സുന്നതും മറ്റുള്ളവരില്‍ നിന്ന് കൂടുതല്‍ ലാഭം ഈടാക്കാതിരിക്കുന്നതാണ്. തന്റെ സഹോദരന് ഉപകാരം ചെയ്യുന്നത് നബി തങ്ങള്‍ വളരെ അധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കു ബുദ്ധുമുട്ടാവുന്ന വിധത്തില്‍ ലാഭമെടുക്കുന്നത് നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആഭരണങ്ങള്‍ക്കു പണിക്കൂലി ഈടാക്കുന്നത് എല്ലാവര്‍ക്കുമറിയുന്ന കാര്യം തന്നെയാണല്ലോ. അത് കൊണ്ട് കച്ചവട സമയത്ത് പണിക്കൂലി ഈടാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ബില്ലില്‍ പണിക്കൂലി എഴുതിച്ചേര്‍ത്താല്‍ ആ വിലയില്‍ നാം തൃപ്തരല്ലെങ്കില്‍ സ്വര്‍ണ്ണം വാങ്ങാതിരിക്കുകയുമാവാം. അത് കൊണ്ട് ഉപഭോക്താവിനെ കബളിപ്പിച്ചുള്ള വില്‍പനയായി പരിഗണിക്കാവതല്ല. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter