പഴയ സ്വര്‍ണ്ണത്തിന് പകരം പുതിയ സ്വര്‍ണ്ണം കൂടുതല്‍ പണം കൊടുത്തു വാങ്ങാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പഴയ സ്വര്‍ണ്ണം പുതിയ സ്വര്‍ണ്ണത്തിന് പകരം വില്‍ക്കുമ്പോള്‍ സ്വര്‍ണക്കച്ചവടത്തില്‍ പറയപ്പെട്ട എല്ലാ നിയമവും ബാധകമാണ്. പഴയ സ്വര്‍ണ്ണത്തിനു പകരം പുതിയ സ്വര്‍ണ്ണം വാങ്ങുമ്പോഴുള്ള  വിത്യാസം പണിക്കൂലിയെ മാത്രമാണ് ബാധിക്കുന്നതെങ്കില്‍ അത് പലിശയല്ല. മറിച്ച് സ്വര്‍ണ്ണത്തിന്റെ അളവില്‍ തന്നെ മാറ്റം വരുന്നുവെങ്കില്‍ അത് പലിശയാണ്. അങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ പഴയ സ്വര്‍ണ്ണം കാശിനു പകരം വിറ്റ്‌ ആ കാശിനു പുതിയ സ്വര്‍ണ്ണം വാങ്ങുക. സ്വര്‍ണ്ണക്കച്ചവടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമായി ഇവിടെ വായിക്കുക. ഇടപാടുകളില്‍ പൂര്‍ണമായും ഇസ്‌ലാമിക രീതി സ്വീകരിക്കുവാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter