1000 രൂപക്ക് ഞാന്‍ വാങ്ങിയ ഒരു വസ്ഥു 1200 രൂപക്ക് കൊടുക്കുന്നു . മാസം 200 വച്ച് 6 മാസ്സം കൊണ്ട് അടച്ച് തരുക എന്ന നിബന്ധന. ഈ രീതിയില്‍ സാധനങ്ങള്‍ വാങ്ങി തവണ വ്യവസ്ഥക്ക് വില്‍ക്കുന്ന ബിസിനസ്സ് ശരിയാണോ? ഇത് പലിശ ആകുമോ?

ചോദ്യകർത്താവ്

മുഹമ്മദ് സഗീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരു വസ്തു വില്‍ക്കുമ്പോള്‍ അതിന്‍റെ വില തവണകളായി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ അവിടെ വളരെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ വിശദമായി നാം മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. വസ്തുവിന്‍റെ വില്‍പന നടക്കുന്നതോട് കൂടി തന്നെ കച്ചവടം പൂര്‍ത്തിയാവുകയും അത് വാങ്ങിയവന്‍റെ ഉടമസ്ഥതയിലാവുകയും ചെയ്യുമെന്നതാണ് ഫിഖ്ഹീ നിയമം. ഹലാലായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കാനും അത് ഹലാലായി ഉപയോഗിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter