വിധവ പെന്‍ഷന്‍ പോലോത്ത സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുവദനീയമാണോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരാളുടെ ധനം മുഴുവന്‍ ഹറാമാണെന്നു ബോധ്യമുള്ളപ്പോഴും ഇടപാട് നടത്തപ്പെടുന്ന ധനം ഹറാമാണെന്ന് ഉറപ്പുള്ളപ്പോഴുമാണ് അയാളുമായുള്ള ഇടപാട് ഹറാമാവുന്നത്. സര്‍ക്കാറിന്റെ സമ്പത്ത് ഹറാമും ഹലാലും കലര്‍ന്നതാണല്ലോ. അത്തരം സമ്പാദ്യമുള്ളവനുമായി ഇടപാടുകള്‍ നടത്താവുന്നതാണ്. പക്ഷെ കറാഹതാണ്. അപ്പോള്‍ ഹറാമോ ഹലാലോ എന്ന് വ്യക്തമാവാത്ത സമ്പത്തില്‍ നിന്നാണ് സര്‍ക്കാര്‍ പെന്‍ഷന്‍ പോലോത്ത ആനുകൂല്യങ്ങള്‍  നല്‍കുന്നതെങ്കില്‍ അത് സ്വീകരിക്കാമെങ്കിലും കറാഹതാണ്. എന്നാല്‍ സ്വീകരിക്കുന്ന ആള്‍ ദരിദ്രനാണെങ്കില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ സ്വീകരിക്കുന്നതിന് വിരോധമില്ല. കാരണം ഹറാമായ സമ്പത്ത് ഉടമയെ അറിയില്ലെങ്കില്‍ പൊതു ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുകയോ അല്ലെങ്കില്‍ ദരിദ്രര്‍ക്കു സ്വദഖ ചെയ്യുകയോ ചെയ്യാം. പാവപ്പെട്ടവര്‍ക്ക് അത് ഹലാലാണ് മാത്രമല്ല നല്ലതുമാണ് എന്ന്  ഇമാം ഗസാലി (റ)യില്‍ നിന്നുദ്ധരിച്ച് കൊണ്ട് ഇമാം നവവി (റ) ശര്‍ഹുല്‍ മുഹദ്ദബില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമ്പത്തിന്റെ ഭൂരിഭാഗവും നിഷിദ്ധമായത് കൈവശം വെക്കുന്ന ഭരണാധികാരി നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നത് ഹറാമല്ല കറാഹതാണ് എന്നും ശര്‍ഹുല്‍ മുഹദ്ദബില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter