ഹറാമായ പണം സമ്പാദിച്ചു പിന്നീട് ആ പണത്തിലൂടെയുള്ള ലാഭം പുണ്യ കര്‍മ്മങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന്റെ വിധി എന്ത് ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹറാമായ സമ്പത്ത് ഉടമയെ അറിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കു. അത്തരം സമ്പത്ത് ദരിദ്രര്‍ക്കു സ്വദഖ ചെയ്യാവുന്നതുമാണ്. പാവപ്പെട്ടവര്‍ക്ക് അത് ഹലാലാണ്. അവര്‍ക്കു നല്‍കാനായി സത്യസന്ധനായ ആളെ ചുമതലപ്പെടുത്തുന്നതാണ് സ്വയം നല്‍കുന്നതിനേക്കാള്‍ ഉത്തമം. ഹറാമായ പണം കൈവശമുള്ളവന്‍ ദരിദ്രനെങ്കില്‍ ആവശ്യത്തിനനുസരിച്ച് സ്വയം  ഉപയോഗിക്കലും ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കു നല്‍കലും അനുവദനീയമാണ്. ഇമാം ഗസാലി (റ)യില്‍ നിന്നുദ്ധരിച്ച് കൊണ്ട് ഇമാം നവവി (റ) ശര്‍ഹുല്‍ മുഹദ്ദബില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ഇത്തരം സ്വദഖകള്‍ ഹറാമായത് സമ്പാദിച്ച കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനും അതില്‍ നിന്ന് തൌബ ചെയ്യാനുമാണ്. അല്ലാതെ അത് കൊണ്ട് സ്വദഖ ചെയ്ത പ്രതിഫലം ലഭിക്കില്ല. കാരണം നബി (സ) പറയുന്നു: ما تصدق أحد بصدقة من طيب، ولا يقبل الله إلا الطيب، إلا أخذها الرحمن بيمينه وإن كانت تمرة فتربو في كف الرحمن حتى تكون أعظم من الجبل، كما يربي أحدكم فلوه أو فصيله നല്ലതില്‍ നിന്ന് ആരെങ്കിലും സ്വദഖ ചെയാതാല്‍ അത് അള്ളാഹു സ്വീകരിക്കുകയും വളര്‍ത്തുകയും ചെയ്യും. അള്ളാഹു നല്ലത് മാത്രമേ സ്വീകരിക്കൂ. ഒരു കാരക്കയാണ് സ്വദഖ ചെയ്യപ്പെട്ടതെങ്കില്‍ പര്‍വ്വതത്തോളം അള്ളാഹു അതിനെ വളര്‍ത്തും. ഒരാള്‍ തന്റെ കുതിരകളേയും ഒട്ടകങ്ങളെയും വളര്‍ത്തുന്നത് പോലെ. ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് ഇമാം നവവി (റ) പറയുന്നു നല്ലത് എന്നാല്‍ ഹലാലായതാണ്. അപ്പോള്‍ അള്ളാഹു ഹലാലായ സമ്പത്ത് കൊണ്ടുള്ള സ്വദഖ മാത്രമേ സ്വീകരിക്കൂ. ഹറാമായത് കൊണ്ടുള്ളത് സ്വീകരിക്കുകയില്ലയെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. ഹറാമായ സമ്പത്ത് മാത്രം കൈവശം വെക്കുന്നവന് ഹജ്ജ് സകാത് തുടങ്ങി സാമ്പത്തികമായ ഒരു ഇബാദതും നിര്‍ബന്ധമില്ലെന്ന് ഇമാം ഗസാലി (റ) പറഞ്ഞിട്ടുണ്ട്. ഹറാമായ സമ്പത്ത് കൊണ്ട് ഹജ്ജ് ചെയ്താല്‍ ഹജ്ജ് ശരിയാവുമെങ്കിലും കുറ്റക്കാരനാവുമെന്ന് മജ്മൂഇല്‍ കാണാം കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter