പകര്‍പ്പാവകാശ നിയമം വെക്കല്‍ അനുവദനീയമാണോ

ചോദ്യകർത്താവ്

മന്‍സൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് ഇത്തരമൊരു നിയമം ലോകത്ത് നടപ്പാക്കപ്പെടുന്നത്. അതിന് മുമ്പ് ഇങ്ങനെയൊരു സംവിധാനമില്ല. പുസ്തകം റീ പ്രിന്റ് ചെയ്യുക, ട്രാന്‍സ്ലേറ്റ് ചെയ്യുക, പബ്ലിഷ് ചെയ്യുക പോലോത്ത അവകാശം ഗ്രന്ഥ രചന മുതല്‍ ഗ്രന്ഥ കര്‍ത്താവ് മരിച്ച് 70 വര്‍ഷം വരെ ഗ്രന്ഥ കര്‍ത്താവില്‍ നിക്ഷിപ്തമാക്കുന്ന നിയമമാണിത്. ലോകം അംഗീകരിച്ച നിയമമായത് കൊണ്ടും ഇന്നത്തെ പതിവ് അങ്ങനെയായത് കൊണ്ടും ഈ നിയമം അംഗീരിക്കലാണ് സൂക്ഷമത.  സമാനമായ ഇടപാടുകള്‍ മുമ്പ് നടന്നിട്ടില്ല എന്നതിനാല്‍  പതിവനുസരിച്ച് (ഉര്‍ഫ്) വിധിക്കണമെന്നാണ് നിയമം. നമ്മുടെ ഉര്‍ഫ് കോപ്പി റൈറ്റ് നിയമം അംഗീകരിക്കലാണല്ലോ. ഇതനുസരിച്ച് കോപിറൈറ്റ് പുസ്തകങ്ങളുടെ ഫോട്ടോകോപ്പി ഉപയോഗിക്കാതിരിക്കലാണുത്തമം. മറ്റുള്ളവരുടെ സമ്പത്ത് അവരുടെ സമ്മതമില്ലാതെ കൈവശപ്പെടുത്തിയാല്‍  തൌബ ചെയ്യേണ്ടതുണ്ടല്ലോ. തൌബ ശരിയാവണമെങ്കില്‍ അനതികൃതമായി താന്‍ കൈവശപ്പെടുത്തിയ സമ്പത്ത് തിരിച്ച് നല്‍കേണ്ടതുണ്ട്. എത്ര കാലമാണോ അവനത് ഉപയോഗിച്ചത് അതിന്റെ വാടക നിശ്ചയിച്ച് അതും തിരിച്ച് നല്‍കണമെന്നാണ് നിയമം. പുസ്തകം, ഡിസ്ക് പോലോത്തത് അനതികൃതമായി ഉപയോഗിച്ചാല്‍ അതിനുള്ള പണം ഉടമക്ക് നല്‍കണം. അതിനു സാധിക്കാതെ വന്നാല്‍ ആ ഉപയോഗം ഹലാലാക്കുന്നതിന് ഉചിതമായ രൂപം അത്തരം വസ്തുക്കള്‍ പണം കൊടുത്ത് കൈവശപ്പെടുത്തലാണ്. ഇതരരുടെ സ്വത്ത് അവിഹിതമായി കൈപറ്റിയാല്‍ ചെയ്യേണ്ട പരിഹാര മാര്‍ഗങ്ങളെ കുറിച്ച് മുമ്പ് പ്രതിപാതിച്ചത് ഇവിടെ വായിക്കുക. മാത്രമല്ല  بعتك ثمرة هذه الحائط إلا ثمرة هذه النخلات العشر بعينها فهذا جائز بالاتفاق നിശ്ചിത തോട്ടത്തിലെ നിശ്ചിത പത്തു തെങ്ങുകളിലെ തേങ്ങകളല്ലാത്തതൊക്കെ ഞാന്‍ വിറ്റുവെന്ന് പറഞ്ഞാല്‍ വില്‍പന ശരിയാവുമല്ലോ, എന്നത് പോലെ ഒരു കോപ്പിറൈറ്റ് ചെയ്യപ്പെട്ട വസ്തുവിന് രണ്ടു ഭാഗമാണുള്ളത്. അതില്‍ ഒരു ഭാഗം മാത്രമേ വില്‍പന നടക്കുന്നുള്ളൂ. അപ്പോള്‍ കോപ്പിറൈറ്റിന്റെ പരിതിയില്‍ പെടുന്ന ഭാഗം വില്‍പന നടക്കാത്തതിനാല്‍ അത് ഉപയോഗിക്കാന്‍ പാടില്ല. വില്‍ക്കപ്പെട്ട വസ്തുവിന്റെ ചില ഉപകാരങ്ങള്‍ വിറ്റവനില്‍ തന്നെ നിക്ഷിപ്തമാക്കിയുള്ള വില്‍പനയാണ് കോപ്പിറൈറ്റ് നിയമത്തിലൂടെയുണ്ടാവുന്നത് എന്നത് കൊണ്ട് അത്തരം വില്‍പന ശരിയല്ല എന്ന് പറയുന്ന പണ്ഡിതരുണ്ട്. من باع دارا أو عبدا أو بهيمة واستثنى منفعة مدة معلومة قد ذكرنا أن الصحيح المشهور في مذهبنا بطلان البيع എന്നാല്‍ ഈ നിയമം കൊണ്ട് വാങ്ങിയവനുണ്ടാവേണ്ട ഒരു ഉപകാരവും ഹനിക്കപ്പെട്ടിട്ടില്ല. പുസ്തകം റീപ്രിന്റ് ചെയ്യുക പോലോത്തത് സാധാരണ നിലയില്‍ വാങ്ങുന്നവന്‍ ഉദ്ദേശിക്കുന്ന ഉപകാരമല്ല. അതു മറ്റൊരു വില്‍പനവസ്തുവായാണ് ഇന്ന് ഗണിക്കപ്പെടുന്നത്. ഇങ്ങനെ ഉപകാരങ്ങള്‍ മാത്രം വില്‍പന വസ്തുവാക്കാവുന്നതുമാണ്. مِنْ الْمَنَافِعِ شَرْعًا حَقُّ الْمَمَرِّ بِأَرْضٍ أَوْ عَلَى سَطْحٍ وَجَازَ كَمَا يَأْتِي فِي الصُّلْحِ تَمَلُّكُهُ بِالْعِوَضِ عَلَى التَّأْبِيدِ بِلَفْظِ الْبَيْعِ مَعَ أَنَّهُ مَحْضُ مَنْفَعَةٍ إذْ لَا تُمْلَكُ بِهِ عَيْنٌ لِلْحَاجَةِ إلَيْهِ عَلَى التَّأْبِيدِ. ഒരു വഴിയിലൂടെ നടക്കാനുള്ള അവകാശം വില കൊടുത്ത് വാങ്ങാമെന്നാണ് ഇതില്‍ നിന്ന് ഗ്രഹിക്കാന്‍ സാധിക്കുന്നത്. ഇത് വില്‍പനയും അതോടൊപ്പം കച്ചവടത്തിന്റെ മസ്വലഹതുമായി ബന്ധമില്ലാത്ത ഒരു നിബന്ധനയുമാണ്. ഇങ്ങനെ നിബന്ധനവെച്ചുള്ള വില്‍പന ശരിയല്ല. نهى رسول الله عن بيع وشرط എന്ന ഹദീസാണ് അതിനുള്ള തെളിവ്. കോപ്പിറൈറ്റ് നിയമം ഇത്തരത്തിലുള്ള ഒരു നിബന്ധനയായത് കൊണ്ട് അത് ശരിയാവുകയില്ലയെന്ന് വാദിക്കുന്ന പണ്ഡിതരുമുണ്ട്. എന്നാല്‍ ഇടപാട് നടക്കുന്ന സമയത്തിന് മുമ്പാണ് ഇത്തരം നിബന്ധന വെക്കുന്നതെങ്കില്‍ വില്‍പന ശരിയാവും. കോപ്പിറൈറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ കച്ചവടത്തിന് മുമ്പാണല്ലോ നിബന്ധന വെക്കപ്പെടുന്നത്.അത് കൊണ്ട് ഈ നിബന്ധന വെക്കുന്നത് കൊണ്ട് പ്രശ്നമില്ല. ഇങ്ങനെയെല്ലാം ഉണ്ടായത് കൊണ്ട് ഈ നിയമം അംഗീകരിക്കലാണുത്തമം. കോപിറൈറ്റ് നിയമത്തിന് പരിധിയില്‍ വരുന്ന മുഴുവന്‍ കാര്യങ്ങളും അംഗീകരിക്കല്‍ നിര്‍ബന്ധമാണെന്നും അല്ലാത്ത പക്ഷം ഹറാമാണെന്നും പറയാന്‍ ശരീഅത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter