എന്റെ മകനു വാഹനാപകടത്തില്‍ പരിക്കുപറ്റി ഇന്‍ഷുറന്‍സ് കമ്പനി ഹോസ്പിറ്റല്‍ ചിലവായ 60,000 രൂപക്ക് പകരം ഒരു ലക്ഷം രൂപ തന്നു.. 60000 ബില്ലിന്നും 40000 സഹിച്ച വേദനക്കും.. ഈ തുക മുഴുവനും എനിക്ക് ഹലാലാണോ... ഹലാലല്ലെങ്കില്‍ ഞാന്‍ ഈ തുക എന്ത് ചെയ്യണം

ചോദ്യകർത്താവ്

അബ്ദുള്ള

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഈ രണ്ട് തുകയും ഹലാലല്ല. ഇന്‍ഷൂറന്‍സ് കമ്പനിയിലേക്ക് എത്രയാണോ നാം  അടച്ചത് ആ സംഖ്യ മാത്രമാണ് നമുക്ക് അവകാശപ്പെട്ടത്. മറ്റുള്ളത് അന്യരുടെ സമ്പത്താണ്. മോട്ടോര്‍ ഇന്‍ഷൂറന്‍സിനെ പറ്റിയും മറ്റും വിശദമായി അറിയാന്‍ ഇവിടെ വായിക്കുക. ബാക്കിയുള്ളത് ഉടമയെ അറിയില്ലെങ്കില്‍ ഹറാമായ സമ്പത്ത് ചിലവഴിക്കേണ്ടിടത്ത് ചെലവഴിക്കണം. അത് സംബന്ധമായി കൂടുതലറിയാന്‍ ഇവിടെ നോക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter