ഞാന്‍ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഒരു ബാങ്കിന്‍റെ നെറ്റ്‍വര്‍ക്കിംഗ് പ്രൊജക്റ്റ് ആയത്കൊണ്ട്തന്നെ ഓഫീസും ബാങ്കിലാണ്. ചില ദിവസങ്ങളില്‍ ബാങ്ക് വക ഭക്ഷണം ഉണ്ടാകാറുണ്ട്. വിഷുവിന് ചെറിയ തുക കൈനീട്ടമായി നല്‍കാറുണ്ട്. അതുപോലെ, ഞങ്ങളുടെ കൂടെ ആവശ്യത്തിന് മിനറല്‍ വാട്ടര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതെല്ലാം ഹലാല്‍ ആകുമോ?

ചോദ്യകർത്താവ്

ഉമറുല്‍ ഫാറൂഖ് കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബാങ്ക് എന്ന് പേര് ഉള്ളത് കൊണ്ട് മാത്രം അവര്‍ നല്‍കുന്ന ഭക്ഷണം അനുവദനീയമല്ല എന്ന് പറയാവുന്നതല്ല. ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയേ വിധി പറയാന്‍ ആവുകയുള്ളൂ. സാധാരണ നമ്മുടെ നാട്ടിലെ ബാങ്കുകള്‍ പലിശയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് നടത്തുന്നതൊക്കെ. അത്തരം ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന ബാങ്കിന്റെ സമ്പത്ത് മുടക്കിയുള്ള ഭക്ഷണങ്ങള്‍ പലിശയില്‍ നിന്നുള്ളതാവാന്‍ സാധ്യതയുള്ളത് കൊണ്ട് ഒഴിവാക്കുന്നതാണ് സൂക്ഷ്മത. അത് ഭക്ഷിക്കല്‍ കറാഹതുമാണ്. ബാങ്കില്‍ പലിശയല്ലാത്ത മറ്റു സമ്പത്തുകളും ഉള്ളത് കൊണ്ട് ഹറാമാണെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ അധിക സമ്പത്തും ഹറാമയവന്റെ ഭക്ഷണം ഹറാമാണെന്നാണ് ഇമാം ഗസാലി (റ) പറഞ്ഞിരിക്കുന്നത്. ഇമാം നവവി (റ) തന്റെ ശര്‍ഹു മുസ്‍ലിമില്‍ ഈ അഭിപ്രായത്തെ അനുകൂലിച്ചിട്ടുണ്ടെങ്കിലും മജ്മൂഇല്‍ ഈ അഭിപ്രായത്തെ എതിര്‍ത്തിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട ജോലിയെ സംബന്ധിച്ച് മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കുക ഹലാലായത് മാത്രം ഭക്ഷിക്കാന്‍ നാഥന്‍ തുണക്കട്ടെ, സമ്പാദ്യത്തിലും ഭക്ഷണത്തിലും ബര്‍കത് നല്‍കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter