വയറിന്ന് വല്ലാത്ത അസ്വസ്ഥത് എന്തെങ്കിലും ദുആ പറഞ്ഞ് തരുമോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്‍ലിം (റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: عَنْ عُثْمَانَ بْنِ أَبِي الْعَاصِ الثَّقَفِيِّ، أَنَّهُ شَكَا إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَعًا يَجِدُهُ فِي جَسَدِهِ مُنْذُ أَسْلَمَ فَقَالَ لَهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «ضَعْ يَدَكَ عَلَى الَّذِي تَأَلَّمَ مِنْ جَسَدِكَ، وَقُلْ بِاسْمِ اللهِ ثَلَاثًا، وَقُلْ سَبْعَ مَرَّاتٍ أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ» ഉസ്മാനുബ്നു അബുല്‍ആസ്വ് (റ) ശരീരത്തിലെ ഒരു വേദനയെ സംബന്ധിച്ച് നബി തങ്ങളോട് വേവലാതി പറഞ്ഞു. അപ്പോള്‍ നബി പറഞ്ഞു: വേദനയുള്ള സ്ഥലത്ത് കൈ വെക്കുക (വലത് കൈ വെക്കുകയെന്ന് മറ്റൊരു ഹദീസില്‍ കാണാം) എന്നിട്ട് മൂന്ന് പ്രാവശ്യം ബിസ്‍മില്ലാഹ് എന്ന് പറയുക. പിന്നെ أعوذ بالله وقدرته من شر ما أجد وأحاذر എന്ന് ഏഴ് പ്രാവശ്യവും ചൊല്ലുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter