ഞാന്‍ ജ്വല്ലറി സെയില്‍സ്മാന്‍ ആണ്. ജ്വല്ലറി ഇടപാടില്‍ പലിശ ഉണ്ടെന്ന് കേട്ടു. അതില്‍ എനിക്ക് കുറ്റമുണ്ടാകുമോ?

ചോദ്യകർത്താവ്

സഈദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജ്വല്ലറി ഇടപാടാണെന്ന് കരുതി അതില്‍ പലിശ വന്ന് കൊള്ളണമെന്നില്ല. ശരീഅത് നിര്‍ദ്ദേശിച്ച നിബന്ധനകള്‍ പാലിച്ച് നടത്തുന്ന ജ്വല്ലറി കച്ചവടം പലിശയല്ല. സ്വര്‍ണ്ണം വെള്ളിക്ക് പകരമോ അല്ലെങ്കില്‍ അവയുടെ സ്ഥാനത്തുള്ള കാശിനു പകരമോ വില്‍ക്കുമ്പോള്‍ കച്ചവടം റൊക്കമായിരിക്കുക, ഇടപാട്‌ നടത്തുന്നവര്‍ കച്ചവട സദസ്സില്‍ നിന്ന് വിട്ടുപിരിയുന്നതിനു മുമ്പ് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക എന്നീ നിബന്ധനകള്‍ പാലിച്ചിരിക്കണം. അതായത്‌ അവധി നിശ്ചയിച്ചുള്ള കച്ചവടമോ കൈമാറ്റം വൈകിപ്പിക്കലോ തവണകളായി അടച്ചുതീര്‍ക്കുന്ന രീതിയിലുളള കച്ചവടമോ അനുവദനീയമല്ല. മറിച്ചു അങ്ങനെ ചെയ്‌താല്‍ ഇസ്‌ലാം നിരോധിച്ച (റിബല്‍ ഫദ്ല്‍ – അധികപ്പലിശ) ഇനത്തില്‍ വരുന്നതാണ്. അത്തരം ജ്വല്ലറിയില്‍ ജോലിക്കാരനായി തുടരുന്നത് ഹറാമിനെ സഹായിക്കലാണ്. ഹറാമിനെ സഹായിക്കുന്നതും ഹറാം തന്നെ. സ്വര്‍ണ്ണ നിക്ഷേപവും കച്ചവടവുമായി ബന്ധപ്പെട്ട് കൂടുതലറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter