ചോദ്യം ഒരു ഉദാഹരണ സഹിതം പറയാം, സലിം 10 ലക്ഷം രൂപ കടം കൊണ്ട് വിഷമിച്ചപ്പോള്‍ വീടും സ്ഥലവും വില്‍ക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ കബീര്‍ ആ സ്ഥലം 10 ലക്ഷം രൂപക്ക് തന്നെ ആ സ്ഥലവും വീടും വാങ്ങാന്‍ തീരുമാനിച്ചു. അവിടത്തെ മാര്‍ക്കറ്റ് വിലക്ക് സമാനമായിരുന്നു ആ തുക. ആധാരം എഴുതുന്നതിനു മുമ്പായി കബീര്‍ പറഞ്ഞു 'ഞാന്‍ തന്ന തുക' എന്നെങ്കിലും തിരിച്ചു തരാന്‍ കഴിഞ്ഞാല്‍ സ്ഥലവും വീടും സലിമിന് തന്നെ തിരിച്ചു തരാം. സലിം അത് സന്തോഷത്തോടെ സമ്മതിച്ചു. ഈ തുകക്ക് കബീര്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ സകാത് നല്കണോ? കച്ചവടം ശരിയാണോ?

ചോദ്യകർത്താവ്

മുഹമ്മദ് ജഅ്ഫര്‍ ജിദ്ദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മേല്‍ പറഞ്ഞ വിവരണത്തില്‍ നിന്നും മനസ്സിലാവുന്നത് സലീമും കബീറും നടത്തിയത് ശരിയായ വില്‍പന തന്നെയാണെന്നാണ്. പരസ്പര സഹായത്തിന്റെ വശം കൂടി ഉണ്ടെന്ന് മാത്രം അതൊരു പ്രശ്നമല്ല. മറിച്ച് നല്ലതാണ്. പക്ഷെ കബീര്‍, ആ സ്ഥലം, സാലീം പണം തരുവോളം മറ്റൊരാള്‍ക്ക് വില്‍കരുത് എന്ന നിബന്ധനയോടെയാണ് കച്ചവടമെങ്കില്‍  ഈ ഇടപാട് ശരിയാവുകയില്ല. അത്തരം നിബന്ധനയൊന്നുമില്ലാതെ എന്നെങ്കിലും 10 ലക്ഷം തന്നാല്‍ സ്ഥലം മടക്കിത്തരാമെന്ന് വാഗ്ദാനം മാത്രമാണെങ്കില്‍ ഇടപാട് ശരിയാണ്. ഈ വാഗ്ദാനത്തിനനുസരിച്ച് കബീര്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധവുമില്ല. പണം കടം നല്‍കിയതാണെങ്കില്‍ മാത്രമേ കബീര്‍ സകാത് നല്‍കേണ്ടതുള്ളൂ. ഇവിടെ നടന്നത് വില്‍പനയാണല്ലോ. അതിനാല്‍  ആ സംഖ്യക്ക് സകാത് നല്‍കേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter