ജ്വല്ലറിയില്‍ പണം മുന്‍കൂറായി നല്‍കുന്ന പതിവുണ്ട്.വില കൂടിയാലും, പണം നിക്ഷേപിച്ച സമയത്തുള്ള വിലയ്ക്ക് ആഭരണം ലഭിക്കും. വാങ്ങുന്ന സമയത്ത് വില കുറഞ്ഞിട്ടുണ്ടെങ്കില്‍ കുറഞ്ഞ വില കൊടുത്താല്‍ മതി. ഇവിടെ നല്‍കുന്ന വിലയിലോ ലഭിക്കുന്ന വസ്തുവിലോ കൃത്യതയില്ല.ഊഹത്തില്‍ അധിഷ്ടിതമായ ഈ കച്ചവടം അനുവദനീയമാണോ?
ചോദ്യകർത്താവ്
ഇപി അബ്ദു
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നാം ജ്വല്ലറിയില്‍ പണം നല്‍കുന്ന രീതിക്കനുസരിച്ച് അതിന്റെ വധിമാറും. നാം പിന്നീട് വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ വില വാങ്ങുന്നതിന് മുമ്പേ നാം ജ്വല്ലറിക്ക് നല്‍കുകയാണെങ്കില്‍ അത് നിഷിദ്ധമായ പലിശക്കച്ചവടമാണ്. നാം ജ്വല്ലറിക്ക് കടം നല്കുന്നു, ആ സംഖ്യ ഉപയോഗിച്ച് ജ്വല്ലറി സ്വര്‍ണ്ണം വാങ്ങി കച്ചവടം നടത്തി ലാഭമുണ്ടാക്കുന്നു. നമുക്ക് ആവശ്യമുള്ളപ്പോള്‍ പണം തിരിച്ച് വാങ്ങുന്നതിന് പകരം നാം സ്വര്‍ണ്ണം വാങ്ങുന്നു. ഇങ്ങനെയെങ്കില്‍ ഏറ്റവും കുറഞ്ഞ വിലക്കു തന്നെ സ്വര്‍ണ്ണം നല്‍കണമെന്ന് കച്ചവട സമയത്ത് നിബന്ധന വെക്കുന്നത് പലിശ (ربا القرض) യാണ്. അങ്ങനെ പ്രത്യേക നിബന്ധനയൊന്നുമില്ലാതെ കച്ചവടക്കാര്‍ കുറഞ്ഞ വിലക്ക് നല്‍കുന്നുവെങ്കില്‍ അനുവദനീയമാണ്. സ്വര്‍ണ്ണത്തിന്റെ വ്യപാരത്തിലും നിക്ഷേപത്തിലും ചില നിബന്ധനകള്‍ ഇസ്‌ലാം നിര്‍ബന്ധമാക്കുന്നു. അവ ഇവിടെ വായിക്കുക. ഇടപാടുകളില്‍ പൂര്‍ണമായും ഇസ്‌ലാമിക രീതി സ്വീകരിക്കുവാന്‍ നാഥന്‍ തുണക്കട്ടെ.