വിഷയം: ‍ അനന്തരാവകാശം

അഞ്ച് പെൺമക്കൾ മാത്രമുള്ള മരണപ്പെട്ട ഉമ്മയുടെ സ്വത്തിൽ ആ പെൺമക്കൾക്കല്ലാതെ മറ്റാർക്കെങ്കിലും അവകാശമുണ്ടൊ?

ചോദ്യകർത്താവ്

AP ALI

Sep 20, 2022

CODE :Fin11380

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

അഞ്ചു പെൺമക്കൾ മാത്രമുള്ള ഒരു ഉമ്മ മരണപ്പെട്ടാൽ ആ ഉമ്മക്ക് മറ്റു അനന്തരാവകാശികളാരും ഇല്ലാതിരിക്കുകയും ചെയ്താൽ സ്വത്തുകൾ മുഴുവനും പെൺമക്കൾക്കിടയിൽ ഒരുപോലെ വീതിച്ചു കൊടുക്കുക.

( ഒന്നിലേറെ പെൺമക്കൾ ഉണ്ടെങ്കിൽ അവർക്ക് മൂന്നിൽ രണ്ടാണ് അനന്തര ഓഹരിയായിട്ടുള്ളത്. ഇവിടെ മറ്റാരും ഇല്ലാത്തതിനാൽ ബാക്കിവരുന്ന മൂന്നിൽ ഒരു ഭാഗവും അവർക്ക് തന്നെ കൊടുക്കണം എന്ന നിലക്കാണ് സ്വത്ത് മുഴുവനും പെൺമക്കൾക്കിടയിൽ ഒരുപോലെ വീതിച്ചു കൊടുക്കണം എന്ന് പറഞ്ഞത് )

 കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 



ASK YOUR QUESTION

Voting Poll

Get Newsletter