വിഷയം: പൂച്ച വിൽപ്പന
വീട്ടിൽ വളർത്താൻ വേണ്ടി പൂച്ചയെ വാങ്ങലും പൂച്ച വിൽപ്പന നടത്തലും അനുവദനീയമാണോ ?
ചോദ്യകർത്താവ്
RAZIK
Oct 31, 2022
CODE :Fat11654
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാതും സലാമും സദാ വർഷിക്കട്ടെ.
വളർത്തു പൂച്ചയെ (domestic cat) വാങ്ങലും വിൽക്കലും അനുവദനീയമാണ്. നാലു മദ്ഹബിന്റെ ഇമാമീങ്ങൾക്കും ഇതിൽ എതിരഭിപ്രായമില്ല(മജ്മൂഅ്). എന്നാൽ, പൂച്ച വിൽപ്പന നടത്തരുത് എന്ന ഹദീസിലെ(മുസ്ലിം) നിരോധനം കാട്ടുപൂച്ചകൾക്കാണ് ബാധിക്കുക. കർമശാസ്ത്രപരമായി വില്പനയുടെ സാധുതയ്ക്ക് വിൽപ്പന വസ്തു ഉപകാരമുള്ളതായിരിക്കണം എന്നുണ്ട്. കാട്ടു പൂച്ച ഉപകാരമില്ലാത്ത ജീവിയായതിനാലാണ് തിരുനബി തങ്ങൾ കാട്ടുപൂച്ച വില്പനയെ നിരോധിച്ചത്(മജ്മൂഅ്). അതിനാൽ, സാധാ പൂച്ചകളെ വളർത്തുന്നതിലും വാങ്ങുന്നതിലും വിൽക്കുന്നതിലും വിരോധമൊന്നുമില്ല. സാധാ പൂച്ചകളെ വിൽക്കുന്നത് നിഷിദ്ധമാണെന്നുള്ള ചിലരുടെ വാദം ബാലിശവുമാണ്(ഇമാം നവവി).
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ