വിഷയം: ആഭരണ സകാത്
എന്‍റെ അടുത്ത് ഇരുപത്തിമൂന്ന് പവൻ സ്വർണമുണ്ട്. എല്ലാം എല്ലാ സമയത്ത് ഉപയോഗിക്കാറുമില്ല. എനിക്കതിൽ സകാത് നിർബന്ധമുണ്ടോ?
ചോദ്യകർത്താവ്
Mohammed Rafi
Apr 1, 2024
CODE :Oth13477
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഒരാളുടെ അടുത്തുള്ള സ്വർണം എന്തിനുള്ളതാണ് എന്ന് നോക്കിട്ടാണ് സകാതിന്‍റെ ചർച്ച വരുന്നത്. 23 പവനും ഹലാലായ ഉപയോഗത്തിനുള്ളതെങ്കിൽ അതിന് സകാതില്ല. ഉപയോഗം കുറച്ചാണെങ്കിലും ശരി (എല്ലാ സമയത്തും ധരിക്കണം എന്നില്ല, പൊതുവെ ഉപയോഗത്തിന് എടുത്തു വെച്ചതായാൽ മതി). എന്നാൽ 23 പവൻ ഗോൾഡ് സ്വത്തായി മാറ്റി വെച്ചതെങ്കിൽ (ഒരു വർഷം തികയുമ്പോൾ ) അതിന്‍റെ രണ്ടര ശതമാനം സ്വർണമായി തന്നെ സകാത് കൊടുക്കണം. സ്വർണത്തിലുള്ള സകാതിനെപ്പറ്റി കൂടുടൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്തുക
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ