ഒരാള്‍ ഒരു ബിസിനസ് സംരംഭത്തില്‍ ഷെയര്‍ എടുത്തു. അയാള്‍ അതില്‍ ജോലി ചെയ്യുന്നില്ല. അത് അയാള്‍, ഒരു നിശ്ചിത തുക എല്ലാ മാസവും അയാള്‍ക്ക് കൊടുക്കണം എന്ന നിബന്ധനയില്‍ കൂടെ ഉള്ള പാര്‍ട്ണറെ നടത്താന്‍ ഏല്‍പ്പിച്ചു. ഇതിന്‍റെ ഫിഖ്ഹീ മാനം എന്താണ്?
ചോദ്യകർത്താവ്
അലി അക്ബര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബിസിനസിലെ പങ്കാളി ജോലി ചെയ്താലും ഇല്ലെങ്കിലും ഒന്നിലധികം ആളുകള്‍ മുതലിറക്കി അവര്‍ തന്നെ നടത്തുന്ന ബിസിനസ് ശിര്‍ക്കത്ത് (പങ്കാളിത്തം) എന്നു വിളിക്കപ്പെടുന്ന ഫിഖ്‌ഹീ രൂപത്തിലാണ് ഉള്‍പ്പെടുന്നത്. ഇത്തരത്തിലുള്ള ബിസിനസുകളില്‍ ശാഫീ മദ്ഹബ് അനുസരിച്ച് ഓരോരുത്തരുടെയും മുടക്കുമുതലിന്റെ തോതനുസരിച്ച് ലാഭവും നഷ്ടവും വീതം വെക്കണം. മറ്റു മദ്ഹബുകള്‍ പ്രകാരം ലാഭം പരസ്പരം ധാരണയായിലെത്തിയ തോതനുസരിച്ചും നഷ്ടം മുടക്കുമുതലനുസരിച്ചും വീതം വെക്കണം. നിശ്ചിത തുക നല്‍കെണമെന്ന നിബന്ധനയില്‍ ബിസിനസ് പങ്കാളിയായാല്‍ ആ ഇടപാട് സാധുവല്ല. ഇതിനെക്കുറിച്ച് വിശദമായി നാം പ്രതിപാദിച്ചത് ഇവിടെ വായിക്കുക.