ഷോപ്പുകളില്‍ നിന്നോ മറ്റോ കമ്മീഷന്‍ വാങ്ങുന്നത് ഹലാല്‍ ആണോ? ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ കമ്മീഷന്‍ ആണല്ലോ പ്രധാന വരുമാനം. അതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

അബൂ ഫര്‍ഹാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബ്രോക്കര്‍ ജോലിയിലും മറ്റും സേവനത്തിനുള്ള കൂലി/അല്ലെങ്കില്‍ ജോലിക്കുള്ള പ്രതിഫലമായി അവയില്‍ നിന്ന് ലഭ്യമാകുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം തീരുമാനിച്ചുള്ള ഇടപാടുകള്‍ പ്രബലമായ അഭിപ്രായമനുസരിച്ച് സാധുവല്ല. അത്തരം ഇടപാടില്‍ ജോലിക്കാരനു അല്ലെങ്കില്‍ സേവനദാതാവിനു മാര്‍ക്കറ്റ്‌ റേറ്റനുസരിച്ചുള്ള കൂലിക്കായിരിക്കും അര്‍ഹത; അല്ലാതെ വരുമാനത്തിന്റെ നിശ്ചിത ശതമാനത്തിനല്ല. ഇത് സംബന്ധിച്ച വിശദമായ ഉത്തരം മുമ്പ് പറഞ്ഞത്‌ ഇവിടെ വായിക്കുക. ഇസ്‌ലാം അനുവദിച്ച രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter