ക്രെഡിറ്റ് കാര്‍ഡും മറ്റു പലിശ സംവിധാനങ്ങളും ഉപയോഗിച്ചാണല്ലോ ഇന്ന് ജനങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ട് നമുക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താമോ?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഓണ്‍ലൈന്‍ഷോപ്പിംഗ് എന്ന് വേണ്ട പ്രത്യകിച്ച് ഇന്നത്തെ സാഹചര്യത്തില്‍ എല്ലാ കച്ചവട രംഗങ്ങളും ഇങ്ങനെത്തന്നെയാണല്ലോ. ചിലര്‍ പലിശ കൊണ്ട് മറ്റുചിലര്‍ നിഷിദ്ധമായ മാര്‍ഗത്തിലൂടെ സമ്പാദിച്ച ധനം കൊണ്ട് മാര്‍കറ്റുകളില്‍ ഷോപ്പിംഗ് നടത്തുന്നു. ഇങ്ങനെ ഹറാമും ഹലാലും കലര്‍ന്നതാണ് നമ്മുടെ മാര്‍കറ്റുകളെല്ലാം. അത് സംബന്ധമായി പണ്ഡിതര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്. ഒരാളുടെ സമ്പത്തില്‍ ഹലാലും ഹറാമും കലര്‍ന്നിട്ടുണ്ടെങ്കില്‍ അയാളുമായി ഇടപാട് നടത്തല്‍ കറാഹതാണ്. ഇടപാട് നിഷിദ്ധമല്ല അത് സ്വഹീഹാവുകയും ചെയ്യും. ആവശ്യത്തിനുള്ളത് മാത്രം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുകയെന്ന ഇസ്‍ലാം പ്രോത്സാഹിപ്പിച്ച രീതിയിലേക്ക് മാറി ജീവിതം നയിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇവിടെ വായിക്കാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.