എന്‍റെ സുഹൃത്ത്ജോലി ചെയ്യുന്ന കമ്പനിയുടെ ഒരു ലോണ്‍ ഏജന്‍സിയാണ് . ബാങ്കിന്‍റെ ലോണ്‍ അടക്കാത്തവര്‍ക്ക് വാണിംഗ് കൊടുക്കുക പോലോത്ത ജോലി . ഇതിന്റെ വിധി എന്ത് ? അവന്‍ തരുന്ന ഭക്ഷണം മറ്റും കഴിക്കാമോ ?

ചോദ്യകർത്താവ്

സുഹൈബ്

Aug 9, 2017

CODE :Fin8779

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പണം കടം കൊടുക്കുന്ന സ്ഥാപനത്തിന്റെ ഏജന്റായിട്ട് ആ സ്ഥാപനത്തിന്റേയും  കടം വാങ്ങുന്നവരുടേയും ഇടയിൽ പ്രവർത്തിക്കുന്ന മൂന്നാം കക്ഷിയാണ് ലോൺ ഏജൻസി. പണം കടമായി ആവശ്യമുള്ളവർക്ക് കടം നൽകുന്ന ആളെ / സ്ഥാപനത്തെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുത്തി  ലോൺ തരപ്പെടുത്തിക്കൊടുക്കുകയും പിന്നീട് കടം വാങ്ങിയവർ സമയബന്ധിതമായി തിരച്ചടച്ചില്ലെങ്കിൽ ഏതു വിധേനയും അത് തിരിച്ചടക്കാൻ അവരെ നിർബ്ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് പൊതുവിൽ ഇത്തരം ഏജൻസികളുടെ രീതി. ഇവിടെ കടം കൊടുക്കുമ്പോൾ (കൊടുത്ത പണത്തിനേക്കാൾ) കൂടുതൽ പണമോ മറ്റോ തിരിച്ചടക്കണം എന്ന നിബന്ധനയുണ്ടെങ്കിൽ ആ വർദ്ധനവ് പലിശയാണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായഭിന്നതയില്ല.. അതിനാൽ ഇത്തരം ഇടപാടുകൾ നിഷിദ്ധമാണ്. പലിശ വാങ്ങുന്നവനേയും കൊടുക്കുന്നവനേയും അതിന് ഡീലുറപ്പിക്കാൻ എഴുതുന്നവനേയും (ലോൺ ഏജൻസിയൊക്കെ ഈ പരിധിയിൽ നേരിട്ട് തന്നെ വരാം) സാക്ഷി നിൽക്കുന്നവരേയുമൊക്കെ അല്ലാഹു ശപിച്ചിരിക്കുന്നവെന്ന് നബി (സ്വ)അരുൾ ചെയ്തിട്ടുണ്ട്. (ബുഖാരി, മുസ്ലിം). അതിനാൽ ഇത്തരം പലിശയിലധിഷ്ഠിതമായ ലോൺ ഇടപാടിനെ സഹായിക്കുന്ന ലോൺ ഏജൻസിയാണ് ചോദ്യത്തിൽ പറയപ്പെട്ടതെങ്കിൽ അത് അനിസ്ലാമികവും അതിലെ വരുമാനം നിഷിദ്ധവുമാണ്. പലിശ തിന്നുന്നവൻ അന്ത്യ നാളിൽ പിശാചു ബാധയേറ്റവനെപ്പോലെയായിരിക്കും ഖബ്റിൽ നിന്നെഴുന്നേറ്റ് മഹ്ശറയിലേക്ക് വരികയെന്ന അല്ലാഹുവിന്റെ താക്കീത് (സൂറത്തുൽ ബഖറ275) ഏറേ ഗൌരവത്തോടെ ഉൾക്കൊള്ളേണ്ടതുമാണ്.

ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter