ബാങ്ക് അക്കൗണ്ടിലെ പലിശ പണം മറ്റൊരാള്‍ക്ക് ബാങ്കില്‍ പലിശ അടക്കാന്‍ കൊടുക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

ഇബ്രാഹിം

Aug 25, 2018

CODE :Fin8888

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

സ്ഥിരമായി ഹറാമായ പണം കയ്യിൽ വരുന്നത് വളരേ അപകടകരമാണ്. വല്ലപ്പോഴും ഹറാമായ പണം കയ്യിലെത്തിപ്പെട്ടാൽ അത് ഉടൻ അതിന്റെ ഉടമയെ കണ്ടെത്തി തിരച്ചേൽപ്പിക്കണം. അയാൾ മരണപ്പെട്ടെങ്കിൽ അന്തരാവകാശിക്ക് കൊടുക്കണം. ഇനി ഉടമയെ കണ്ടെത്തുക പ്രായസമാണെങ്കിൽ (ഉദാ. ബാങ്ക് പോലെ) ആ പണം മുസ്ലിംകളുടെ പൊതു ആവശ്യങ്ങൾക്ക് വേണ്ടി (ഉദാ. പാലം, സത്രം, പള്ളി, മക്കയിലേക്കുള്ള റോഡ് തുങ്ങയവ പോലെ) ഉപയോഗിക്കണം. അതല്ലെങ്കിൽ ദരിദ്രർക്ക് സ്വദഖഃ ചെയ്യണം. അവരുടെ കയ്യിൽ ഈ പണം എത്തിപ്പെട്ടാൽ അവർക്ക് അത് ഉപയോഗിക്കൽ ഹലാലാണ് (ശറഹുൽ മുഹദ്ദബ്).

ഇവിടെ ബാങ്കിൽ നിന്ന് ലഭിച്ച പലിശ കൊടുക്കുന്നത് ഒരു ഫഖീറിന് ആണെങ്കിൽ അത് അനുവദനീയമാണ്. ആ ഫഖീറിലേക്ക് ഈ പൈസ എത്തുന്നതോടെ അത് അയാൾക്ക് ഉപയോഗിക്കൽ ഹലാലായ പൈസയായി മാറും. അതിനാൽ ആ പണം ഹലാലായ ഇടപാടുകൾക്കേ അദ്ദേഹം ഉപയോഗിക്കാവൂ. അഥവാ പലിശ കൊടുത്തില്ലെങ്കിൽ നിൽക്കള്ളിയില്ല എന്ന സ്ഥിതിയാണെങ്കിൽ മാത്രമേ പലശക്കായി ഈ പണവും ഉപയോഗിക്കാൻ പാടുള്ളൂ എന്നർത്ഥം. ഇനി ഈ ബാങ്ക് പലിശ കൊടുക്കുന്നത് ഫഖീറല്ലാത്ത ഒരാൾക്കാണെങ്കിൽ അഥവാ അയാൾ ബാങ്കിന് കുറേ പലിശ കൊടുക്കാനുണ്ട് എന്നാൽ അയാൾ ഫഖീറൊന്നുമല്ല എങ്കിൽ അയാൾക്ക് ഈ പണം കൊടുക്കാനും അയാൾക്കത് വാങ്ങാനും പാടില്ല.   

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter