paytm അക്കൗണ്ട് ഉപയോഗിച്ചു ബില്ലുകൾ അടക്കുമ്പോൾ കിട്ടുന്ന ക്യാഷ് ബാക്ക്,റിവാഡ്സ് എന്നിവ ഹലാൽ ആണോ?
ചോദ്യകർത്താവ്
basheer
Oct 13, 2018
CODE :Fin8929
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
Paytm ആയാലും സാധാരണ പേയ്മെന്റ് ആയാലും ഷോപ്പുകളിൽ നിന്നോ ഓൺലൈൻ ഷോപ്പുകളിൽ നിന്നോ ഏജൻസികളിൽ നിന്നോ ഓൺലൈൻ ഷോപ്പിങ് ഏജസികളിൽ നിന്നോ റിവാർഡോ കാഷ്ബാക്കോ ഒക്കെ ലഭിക്കുന്നുണ്ടെങ്കിൽ അതിന് ആവശ്യമായ പണം ഉപഭോക്താക്കളിൽ നിന്ന് പേയ്മെന്റിന്റെ സമയത്ത് നേരിട്ടോ സാധനങ്ങൾക്കും സർവ്വീസിനും വില കൂട്ടിയിട്ടോ മറ്റേതെങ്കിലും രീതിയിൽ ഉപഭോക്താക്കൾക്ക് പൊതുവിലോ നിശ്ചിത ഉപഭോക്താക്കൾക്ക് മാത്രമായോ നഷ്ടം വരുത്തിയിട്ടോ ഈടാക്കുന്നുണ്ടെങ്കിൽ അനുവദനീയമല്ല. ഇടപാടിൽ ഒരു വിഭാഗത്തിന് നഷ്ടം വരുന്ന/വരുത്തുന്നതും അതു മൂലം മറ്റൊരു വിഭാഗം തടിച്ചു കൊഴുക്കുന്നതുമായ തരത്തിലുള്ള യാതൊരു ചൂഷണവും ഇസ്ലാം അംഗീകരിക്കുന്നില്ല. എന്നാൽ കസ്റ്റമർ സാറ്റിസ്ഫാക്ഷനു വേണ്ടിയും കൂടുതൽ ആളുകളെ ആകർഷിക്കാൻ വേണ്ടിയും അവർ അവരുടെ സ്വന്തം വകയായിട്ടാണ് ഈ റിവാർഡും കാഷ്ബാക്കും കൊടുക്കുന്നതെങ്കിൽ കുഴപ്പവുമില്ല.
പുകൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.