അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഞാൻ ഗൂഗിൾ ടെസ് ഉപയോഗിച്ചു(Google Tez) പണമിടപാട് നടത്താറുണ്ട് ഞാൻ അതിൽ കാശ് മറ്റൊരാൾക്ക് ട്രാൻസ്ഫർ ചെയ്യുമ്പോൾ അല്ലെങ്കിൽ വേറെ ഒരാൾ എൻറെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചാൽ നിക്ഷേപിച്ച് ഇതിലും കൂടുതൽ പണം ലഭിക്കാറുണ്ട് അത് എനിക്ക് ഹലാൽ ആകുമോ സ്ക്രാച്ച് കാർഡ് ആയിട്ടാണ് ലഭിക്കാറ് ചിലപ്പോൾ കാർഡിൽ ഒന്നുമുണ്ടാകില്ല ചിലപ്പോൾ ഒരു രൂപ മുതൽ ഒരു ലക്ഷം വരെ കാശ് ലഭിക്കും അതിൻറെ ഇസ്ലാമികമാനം എന്താണ് പലിശ ഗണത്തിൽ പെടുമോ
ചോദ്യകർത്താവ്
ANAS
Nov 21, 2018
CODE :Fin8954
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ഗൂഗിൽ തേസിന്റെ (ഗൂഗിൽ ടെസ് എന്നല്ല തേസ് എന്നാണ്, അഥവാ ഫാസ്റ്റ് മണി ട്രാസ്ഫർ എന്നർത്ഥം) സ്ക്രാച്ച് കാർഡ് ഓഫർ ഒരുക്കന്നതിന്റെ ഭാഗമായി ഇടപാടുകാരിൽ നിന്ന് ഏതെങ്കിലും രീതിയിൽ അവർ പണം ഈടാക്കുന്നുണ്ടെങ്കിൽ അത് ചൂതാട്ടത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടും. കാരണം ഭാഗ്യ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ ധനം അന്യായമായി കൈക്കലാക്കലാണത്.. അതിനാൽ അത് ഹറാമാണ്. ഇക്കാര്യം വിശുദ്ധ ഖുർആൻ പലവട്ടം താക്കീത് ചെയ്തതാണ് (സൂറത്തുൽ മാഇദ, സൂറത്തുന്നിസാഅ്, സൂറത്തുൽ ബഖറ). എന്നാൽ ആ സ്ക്രാച്ച് ഓഫർ കസ്റ്റമേഴ്സിനെ ആകർശിക്കാൻ വേണ്ടി അവർ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവാക്കുന്നതാണെങ്കിൽ അതിന് വിരോധമില്ല. അതേ സമയം ഈ ഇടപാട് നടത്തുന്ന സ്ഥാപനങ്ങളും അതിന് ഉപോയഗിക്കുന്ന മാർഗങ്ങളും നമുക്ക് അവലംബിക്കാൻ പറ്റണമെങ്കിൽ അവയ്ക്കുണ്ടായിരിക്കേണ്ട നിബന്ധനകളിൽ ചിലത് FATWA No: Fiq8953 എന്ന ഭാഗത്ത് വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.