ഞാൻ ഒരു വെബ് ഡെവലപർ ആണ്. clients കൂടുതലും പുറം രാജ്യങ്ങളിൽ ഉള്ളവർ ആയതിനാൽ ബാങ്ക് വഴി ആണ് വർക്കിന്റെ ചാർജ് സ്വീകരിക്കുന്നത്. വേറെ എളുപ്പമാര്ഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഒരു കറന്റ് അക്കൗണ്ടിലേക്ക് ഡെബിറ്റ് കാർഡ് വഴി അയക്കുന്ന പണം സ്വീകരിക്കാമോ? ക്യാഷ് അയക്കുന്നവർക്ക് ഡെബിറ്റ് കാർഡ് വഴിയോ ക്രെഡിറ്റ് കാർഡ് വഴിയോ ഒക്കെ അയക്കാവുന്നതിനാൽ ക്രെഡിറ്റ് കാർഡ് വഴി അയച്ചത് എന്ന് ചോദിച്ച ഉറപ്പു വരുത്തുകയും ഡെബിറ്റ് കാർഡ് വഴി മാത്രമേ അയക്കാവൂ എന്ന് പറയുകയും ചെയ്യേണ്ട ബാധ്യത ഉണ്ടോ?

ചോദ്യകർത്താവ്

muhammad althaf

Nov 28, 2018

CODE :Fin8970

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

പരമാവധി പലിശ ഇടപാടുകൾ നടത്തുന്ന ബാങ്കുകളുമായും സ്ഥാപനങ്ങളുമായുമുള്ള ഏതു തരം ബന്ധങ്ങളും ഒഴിവാക്കുകയെന്നതാണ് പ്രധാനം. ശരീഅത്ത് നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് ബാങ്കുകളുണ്ടെങ്കിൽ അവയെ ആശ്രയിക്കുകയാണ് ചെയ്യേണ്ടത്. പിന്നെ, ക്രെഡിറ്റ് കാർഡിനെ അപേക്ഷിച്ച് ഡെബിറ്റ് കാർഡ് മെച്ചമാണെങ്കിലും അത് പലിശയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബാങ്കുകളുടേത് ആകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ക്രെഡിറ്റ് കാർഡിന്റെ നിബന്ധനകളിൽ പലിശയും മറ്റു ചൂഷണങ്ങളും വരുന്നതിനാലും താങ്കൾക്ക് പണം അയക്കുന്നവർ ക്രഡിറ്റ് കാർഡ് വഴി അയച്ച് ആ പണം ബാങ്കിൽ തിരിച്ചക്കാൻ വൈകിയും മറ്റും പലിശ ഇടപാടിലേക്ക് വഴുതാൻ സാധ്യതയുള്ളതിനാലും അതൊഴിവാക്കി ഇടപാടുകൾ ഡെബിറ്റ് കാർഡ് മുഖേനയാക്കാൻ ആവശ്യപ്പെടേണ്ടതും അനിവാര്യമാണ്.  ഇക്കാര്യത്തിൽ അൽപം കൂടി മനസ്സിലാക്കാൻ FATWA CODE: Fiq8953  എന്ന ഭാഗം ദയവായി നോക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter