സേവിങ്സ് അക്കൗണ്ടിൽ വരുന്ന പലിശ പണം ഹറാമാണോ ആ പൈസ എടുക്കാതെ അക്കൗണ്ടിൽ തന്നെ വെക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ നമ്മൾ വേണ്ട എന്ന് പറഞ്ഞാലും വരുന്ന കാശ് ല്ലേ അത്
ചോദ്യകർത്താവ്
ANAS
Nov 28, 2018
CODE :Fin8973
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
പലിശ ഏത് എക്കൌണ്ടിൽ വരുന്നതായാലും എക്കൌണ്ടില്ലാതെ വരുന്നതായാലും പലിശ തന്നെയാണ് അത് ഉപയോഗിക്കൽ ഹറാമു അത് ബാങ്കിന് തിരിച്ചു കൊടുക്കൽ പലശക്കമ്പനിയായ ബാങ്കിനെ സഹായിക്കലുമാണ്. പിന്നെ ഇത്തരം സന്ദർഭങ്ങളിൽ എന്തു ചെയ്യണമെന്ന് മനസ്സിലാക്കാൻ FATWA CODE: Fin8888 എന്ന ഭാഗം ദയവായി നോക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.