UAE യിൽ നിന്ന് ബാങ്കിൽ നിന്ന് ലോണെടുത്ത ആൾ ലോൺ മുഴുവൻ തിരിച്ചടക്കുന്നതിന് മുൻപ് മരണപെട്ടു .ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അവർ ഇനി തിരിച്ചടക്കണ്ട . മരണ സെര്ടിഫിക്കറ്റ്മായി വന്നാൽ അവർ ക്ലോസ് ചെയ്യാമെന്ന് പറഞ്ഞു.ഇത് മരിച്ചയാളുടെ ബാധ്യത വീടുമോ .
ചോദ്യകർത്താവ്
Nisar
Dec 9, 2018
CODE :Fin8990
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
കടം വാങ്ങിയവൻ തിരിച്ചടക്കാൻ പ്രയാസപ്പെടുന്നവനാണെങ്കിൽ അയാളോട് വിട്ടുവീഴ്ച കാണിക്കൽ ഏറേ പുണ്യമുള്ളാതാണ്. അത്തരം സുമനസ്സുകൾക്ക് ദിവസവും ധർമ്മം ചെയ്ത കൂലി അല്ലാഹു നൽകുകയും അവരുടെ ആഖിറത്തിലെ പ്രയാസങ്ങളെ അല്ലാഹു അകറ്റുകയും അർശിന്റെ തണൽ അവർക്ക് പ്രദാനം ചെയ്യുകയും ചെയ്യും (ബുഖാരി, മുസ്ലിം).അത് പോലെ കടം കൊടുത്ത വ്യക്തി പൊരുത്തപ്പെട്ടാല്‍ കടം വാങ്ങിയവന്റെ ബാധ്യത അതോടെ തീരും. ഇവിടെ ബാങ്കിന്റെ ഉത്തരവാദപ്പെട്ടവര്‍ അതിന്റെ പോളിസിയനുസരിച്ചാകും ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. അതിനാൽ മരണ സർട്ടിഫിക്കറ്റ് ഹാജറാക്കിയാൽ ബാങ്ക് ലോൺ ക്ലോസ് ചെയ്യുമെങ്കിൽ അതോടെ മയ്യിത്തിന്റെ ബാധ്യതയും തീരും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.