ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന്റെ ഇസ്ലാമിക മാനം എന്താണ് ?
ചോദ്യകർത്താവ്
Jabir Kandiyil
Dec 10, 2018
CODE :Fin8991
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ശറഇന്റെ പരിധികള്‍ ലംഘിക്കുന്ന നിബന്ധനകളില്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് അനുവദനീയമാകും. എന്നാല്‍ ഇന്ന് കാണുന്ന മിക്ക ക്രഡിറ്റു കാര്‍ഡുകളുമുപയോഗിച്ച് ഇടപാട് നടത്തിയാല്‍ ആ തുക കൃത്യ സമയത്ത് തന്നെ തിരിച്ചടച്ചിട്ടില്ലെങ്കില്‍ ആ സംഖ്യയുടെ ഒരു നിശ്ചിത ശതമാനം പലിശ ബാങ്കിന് കൊടുക്കല്‍ നിര്‍ബ്ബന്ധമാണ്. ഈ പലിശയുടെ തോത് തിരച്ചടവ് വൈകുന്നതിനനുസരിച്ച് വര്‍ദ്ധിക്കും. സാധാരണ ഗതിയില്‍ ബാങ്ക് ഇത് ചാര്‍ജജ് ചെയ്യുകയും കാര്‍ഡ് ഹോള്‍ഡര്‍ ഈ പലിശയോ പലിശ സഹിതം ചെലവായ പൈസയോ അടക്കുന്നു. പലിശ കുറഞ്ഞ അളവിലാണെങ്കിലും പണം അടക്കാന്‍ വൈകിയതിന്റെ പേരിലായാലും ഏത് രൂപത്തിലായാലും അത് നിഷിദ്ധിമാണെന്ന് വിശുദ്ധ ഖുര്‍ആനും (സൂറത്തുൽ ബഖറഃ) തിരു ഹദീസും (ബുഖാരി, മുസ്ലിം) ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.
അതു പോലെ ക്രഡിറ്റ് കാര്‍ഡ് സേവനത്തിനുള്ള കൂലിയെന്നോണം ഒരു നിശ്ചിത സംഖ്യ ബാങ്കിന് നിശ്ചയിക്കാം. അത് ഈടാക്കകുയും ചെയ്യാം. എന്നാല്‍ ചില ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് ഇടപാടുകള്‍ നടത്തുമ്പോള്‍ ഇടപാടിനനുസരിച്ച് ഒരു നിശ്ചിത ശതമാമാനം തുക ചാര്‍ജ്ജ് ചെയ്യാറുണ്ട്. അതെത്ര ചെറിയ തുകയാണെങ്കിലും നിഷിദ്ധമാണ്. കാരണം ക്രഡിറ്റ് കാര്‍ഡ് സേവനത്തിന് ഇരു കൂട്ടരും പൊരുത്തപ്പെട്ട ഒരു നിശ്ചിത സംഖ്യ മാത്രമേ ഈടാക്കാവൂ. അല്ലാതെ ഭാവിയില്‍ എന്ത് ഇടപാട് നടത്തിായലും അതിലൊക്കെ ഒരു പങ്ക് ബാങ്ക് പിടിച്ചെടുക്കുകയെന്നത് കാര്‍ഡ് ഹോള്‍ഡറെ ചൂഷണം ചെയ്യലാണ്. ചുരുക്കുത്തില്‍ ഇത്തരം നിഷിദ്ധമായ നിബന്ധനകളൊന്നുമില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് പറ്റുും ഉണ്ടെങ്കിൽ പറ്റില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.