ഒരു ജ്വല്ലറിയിൽ മാസം 200 ദിർഹം വീതം ഒരു വര്ഷം അടച്ചാൽ വർഷാവസാനം 2600 ദിര്ഹമിന്റെ സ്വർണം വാങ്ങാനുള്ള ഒരു സ്കീം ഉണ്ട്.. ഇത് പലിശയായി പരിഗണിക്കുമോ? ഇനി അടച്ച പൈസയുടെ അതെ മൂല്യത്തിലുള്ള സ്വർണം ഇത് പോലെ തവണകളായി അടച്ചു വാങ്ങാൻ പറ്റുമോ ?

ചോദ്യകർത്താവ്

Farhan

Dec 12, 2018

CODE :Fin8994

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

നിക്ഷേപമായിട്ടാണോ കടമായിട്ടാണോ സൂക്ഷിപ്പ് സ്വത്ത് ആയിട്ടാണോ ജ്വല്ലറിയിൽ പൈസ അടക്കുന്നത് എന്ന തിരിച്ചറിവാണ് ഇവിടെ പ്രധാനം. കടമായിട്ടാണ് ജ്വല്ലറിക്ക് മാസാ മാസം പണം കൊടുക്കുന്നതെങ്കിൽ കൊടുക്കുന്ന സമയത്തോ മറ്റോ തിരിച്ചു തിരമ്പോൾ 200 രിയാൽ അധികം കൂട്ടിയിട്ട് അതിന് സ്വർണ്ണം നൽകണം എന്ന് നിബന്ധന വെക്കുന്നുണ്ടെങ്കിൽ (അഥവാ ഒപ്പിട്ടു കൊടുക്കുന്ന സാക്ഷ്യ പത്രത്തിൽ അങ്ങനെ ഒരു നിബന്ധന ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ) ആ ഏറെയുള്ളത് പലിശയാണ് (സൂറത്തുൽ ബഖറ). നിക്ഷേപമായിട്ടാണ് മാസത്തിൽ പണം അടക്കുന്നതെങ്കിൽ കച്ചവടത്തിലെ ലാഭത്തിൽ അല്ലെങ്കിൽ നഷ്ടത്തിൽ ഇദ്ദേഹം അതു വരേ അടച്ച പണത്തിന് എത്ര ലാഭമുണ്ടോ അല്ലെങ്കിൽ നഷ്ടമുണ്ടോ എന്ന് നോക്കിയിട്ട് അതിനനസരിച്ച് ലാഭത്തിലും നഷ്ടത്തിലും ഇയാൾ ഒരു പോലെ കൃത്യമായി പങ്കാളിയാകണം. അല്ലെങ്കിൽ ഒരാൾക്ക് നഷ്ടവും മറ്റേയാൾക്ക് മാത്രം ലാഭവും ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഇത് അന്യന്റെ മുതൽ അനർഹമായി കൈക്കലാക്കലാണ്. അതിനാൽ നിഷിദ്ധവുമാണ്(സൂറത്തുന്നിസാഅ്). സൂക്ഷിപ്പ് സ്വത്താണെങ്കിൽ അത് തിരിച്ചെടുക്കുന്ന ദിവസം ഇത്ര കൂട്ടിത്തരണമെന്ന് പറയുന്നതിൽ ന്യായമില്ല. സൂക്ഷിപ്പ് സ്വത്ത് സൂക്ഷിക്കാനേപ്പിക്കപ്പെട്ടവന് ഉപയോഗിക്കാനുള്ളതല്ല എന്നത് തന്നെയാണ് അതിന് കാരണം (തുഹ്ഫ). ഇവിടെ പറയപ്പെട്ടതിൽ കടമായിട്ടോ സൂക്ഷിപ്പായിട്ടോ ആണ് നൽകിയതെങ്കിൽ അത് തിരിച്ചു കിട്ടുന്ന സമയത്ത് എത്ര പണം ഉണ്ടോ ആ പണത്തിന് അന്നത്തെ മാർക്കറ്റ് വിലക്ക് സ്വർണ്ണം വാങ്ങാം. ആ സമയത്ത് ജ്വല്ലറിക്കാരൻ അവന്റെ വകയായായിട്ട് വല്ലതും അധികം തന്നാൽ അത് വാങ്ങുന്നതിനും വിരോധമില്ല. എന്നാൽ ഈ നിയമം ചൂഷണത്തിലേക്ക് വഴി മാറുമ്പോഴും പല ആളുകളിൽ നിന്നായി മാസാമാസം ഇഷ്ടം പോലെ പണം വാരിക്കൂട്ടി അതുപയോഗിച്ച് വൻ ലാഭമുണ്ടാക്കി അതിന് നാമമാത്രമായ ലാഭം മാത്രം പണം അടുക്കുന്നവന് നൽകി തടിച്ചു കൊഴുക്കാനുള്ള മറയാകുമ്പോഴും ഇത് നിഷിദ്ധമാകുമെന്ന് മാത്രം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter