എനിക്ക് പതിനഞ്ചും പതിനേഴും വയസ്സ് ഉള്ളപ്പോൾ ഞാൻ രണ്ട് കൂട്ടുകാരിൽ നിന്ന് പത്തു രൂപ കടം വാങ്ങിയിരുന്നു. പത്താം ക്‌ളാസിലെ കൂട്ടുകാരൻ മറ്റൊരു സ്കൂളിൽ അഡ്മിഷൻ കിട്ടിയതു കാരണം പിന്നീട് കണ്ടിട്ടില്ല. പ്ലസ്‌ടുവിൽ ഞാൻ പകുടിവെച്ചു പഠനം നിർത്തി. ഇവരെ കണ്ടില്ലെങ്കിൽ ഞാൻ എങ്ങനെയാണ് ഈ കടങ്ങൾ വീട്ടേണ്ടത്. അവർക്ക് പ്രതിഫലം നൽകണേ എന്ന് നിയ്യത്ത് ചെയ്ദ് സ്വദക ചെയ്താൽ ശരിയാകുമോ? പറ്റില്ലെങ്കിൽ മറ്റു വല്ല പ്രത്തിവിടിയഉം ഉണ്ടോ?

ചോദ്യകർത്താവ്

Veeran Kutty

Dec 24, 2018

CODE :Fiq9018

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സോഷ്യൽ മീഡിയ വികസിച്ച ഇന്നത്തെ കാലത്ത് പഴയ കൂട്ടുകാരേയോ അവരുടെ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ പരിചയക്കാരെയോ കണ്ടെത്തുകയെന്നത് പ്രയാസമുള്ള കാര്യമല്ലല്ലോ. അതിനാൽ ആ വഴിക്ക് ശ്രമിക്കേണ്ടതാണ്. പിന്നെ അവരുടെ വീട് തനിക്കോ താൻ അറിയുന്നവർക്കോ പരിചയമുണ്ടെങ്കിൽ അങ്ങനെയു അവരെ കണ്ടെത്താം. ചുരുക്കത്തിൽ അവരെ കണ്ടെത്തുകയെന്നത് പ്രയാസമുള്ള കാര്യമല്ല. 10 രൂപയെന്നുള്ളത് അത് വാങ്ങുന്ന കാലത്ത് വിദ്യാർത്ഥികളെ സംബന്ധിച്ച് വലിയ സംഖ്യയായിരുന്നെങ്കിലും അത് തിരിച്ചു കിട്ടാത്തതിൽ അന്ന് കുറേ വിഷമിച്ചിരിക്കാമെങ്കിലും ഇന്ന് അത് ആളുകൾ പൊതുവെ അവഗണിക്കുകയും അത് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാതിരിക്കുകയും ചെയ്യും വിധം തുച്ഛമായ സംഖ്യയായത് കൊണ്ട് അത് അവർ പൊരുത്തപ്പെട്ടിരിക്കാനും അവഗണിക്കാനും സാധ്യതയുണ്ട്. അതിനാൽ ഇപ്പോഴും അത് അവർ ഒരു ബാധ്യതയായി ഓർത്തിരിക്കുകയോ ഓർത്തിരിക്കാൻ ഇഷ്ടപ്പെടുകയോ ചെയ്യാൻ സാധ്യതയില്ല. എന്നാലും ബാധ്യത വലുതാണെങ്കിലും ചെറുതാണെങ്കിലും പൊരുത്തപ്പെട്ടിട്ടില്ലെങ്കിൽ നാളെ നമ്മുടെ സൽകർമ്മത്തിൽ നിന്ന് അതിന് പകരം നൽകേണ്ടി വരും. നമുക്ക് സൽകർമ്മം ഒന്നും ബാക്കിയില്ലെങ്കിൽ അവരുടെ തിന്മകളിൽ നിന്ന് ഇതിന്റെ തോതനുസരിച്ച് നാം ഏറ്റെടുക്കേണ്ടി വരും. നാളെ ആഖിറത്തിൽ സൽകർമ്മങ്ങൾ ബാക്കിയില്ലാതെ പാപ്പരാകുന്ന അവസ്ഥ പരിതാപകരമാണ്. ചെയ്ത സൽകർമ്മങ്ങളെക്കൊണ്ടൊന്നും എവിടെയും എത്താൻ കഴിയാത്ത ആ സമയത്ത് ആകെ ഉള്ളതിൽ നിന്ന് അൽപമെങ്കിലും ആർക്കെങ്കിലും കൊടുക്കുകയെന്നത് അചിന്ത്യവുമാണ്. അതിനാൽ കഴിവതും അവരെ കണ്ടെത്തി ഇടപാട് തീർക്കാനോ അവരുടെ പൊരുത്തം അറിയാനോ ശ്രമിക്കുക. ഒരു നിലക്കും കഴിയുന്നില്ലെങ്കിൽ പിന്നീട് അയാളെ കണ്ടുമുട്ടുമ്പോൾ അയാളുടെ പണം തിരച്ചു കൊടുക്കും എന്ന കരുത്തോടെ ഈ പണം ദാനം ചെയ്യാം. അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യുക. (മിൻഹാജുൽ ആബിദീൻ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter