ഐഡെന്റിറ്റി വെളിപ്പെടുത്താത്ത ഓൺലൈൻ ഡൊണേഷൻ സക്കാത്തിൽ ഉൾപ്പെടുമോ?

ചോദ്യകർത്താവ്

Munavvir

Jan 31, 2019

CODE :Fin9101

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഐഡെന്റിറ്റി വെളിപ്പെടുത്താത്ത ഓൺലൈൻ ഡൊണേഷൻ സക്കാത്തായി പരിഗണിക്കപ്പെടുകയില്ല. കാരണം ഒന്നാമതായി ഡൊണേഷൻ എന്നത് നിർബ്ബന്ധ ദാനമല്ല. അത് ഐഛിക ദാനമാണ്, അത് അറിഞ്ഞും അറിയാതെയും കൊടുക്കാം. വലതു കൈ അറിയാതെ കൊടുക്കുന്നതാണ് ഉത്തമവും. എന്നാൽ സകാത്ത് നിബ്ബന്ധ ദാനമാണ്. ഇത് എന്റെ സകാത്താണ് എന്ന് തന്നെ കരുതി കൊടുക്കണം, ഡൊണേഷൻ എന്ന് കരുതിയാൽ ശരിയാകില്ല. സകാത്ത് കൊടുക്കുന്നതിന് പ്രധാനപ്പെട്ട വേറെയും നിബന്ധനകളുണ്ട്. അവയനുസരിച്ച് കൊടുത്തെങ്കിലേ ഇക്കാര്യത്തിലെ നിർബ്ബന്ധ ബാധ്യത വീടുുകയുള്ളൂ.

രണ്ടാമതായി സകാത്ത് കൊടുത്തു വീട്ടേണ്ടത് പൊതുവേ മൂന്ന് രീതിയിലാണ്. ഒന്നുകിൽ സ്വയം കൊടുക്കുക, അതാണുത്തമം, അല്ലെങ്കിൽ ഇമാമിനെ (ഇസ്ലാമിക ഭരണാധികാരിയെ) ഏൽപ്പിക്കുക. ഈ രീതി നമ്മുടെ നാട്ടിൽ സാധ്യമല്ലല്ലോ, മൂന്നാമത്തെ രീതി സകാത്ത് കൊടുത്തു വീട്ടാൻ മറ്റൊരാളെ കൊടുക്കാനേൽപ്പിക്കുക എന്നതാണ്.  സകാത്ത് മറ്റൊരാളെ കൊടുത്തേൽപ്പിക്കുന്നത് ശക്തമായ നിബന്ധനകൾക്ക് വിധയമായിട്ടാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഒന്നാമതായി ഒരു നിർണ്ണിത വ്യക്തിയെ മാത്രമേ ഏൽപ്പിക്കാവൂ, അഥവാ ഒന്നിലധികം വ്യക്തികളെ ഏൽപ്പിക്കാൻ പടില്ല, അതു പോലെ ഏൽപ്പിക്കുന്നവനും ഏൽപ്പിക്കപ്പെുടുന്നവനും തമ്മിൽ വ്യക്തമായി അറിയണം. ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കുമ്പോൾ ഏൽപ്പിക്കുന്നവൻ ആരെന്നറിയുന്നില്ല. ഇവിടെ ഓൺലൈനിൽ ഒരാളാണോ ഒന്നിലധികം പേരാണോ ഈ സംഖ്യം കൈപറ്റുന്നത് എന്ന് അറിയുന്നില്ല. ഒന്നിലധികം പേരാണ് കൈപ്പറ്റുന്നെങ്കിൽ ആ വകാലത്ത് ശരിയാകില്ല. ഓരാളാണ് കൈപ്പറ്റുന്നതെങ്കിൽ അത് ആരാണെന്ന് ഏൽപ്പിക്കുന്ന ഓൺലൈൻ പേയർക്ക് അറിയുകയും വേണം. രണ്ടാമതായി വാക്കോ എഴുത്തോ മുഖേന വകീലിനെ (നമ്മുടെ സകാത്ത് കൊടുക്കുന്നയാളെ) നേരിട്ട് ചുമതലപ്പെടുത്തണം. മൂന്നാമതായി ഒന്നുകിൽ വകീലിനെ ഏൽപ്പിക്കുമ്പോഴോ വകീൽ സകാത്ത് വിതരണം ചെയ്യുമ്പോഴോ ഉടമ സകാത്തിന്റെ നിയ്യത്ത് ചെയ്യണം, അല്ലെങ്കിൽ ഉടമയുടെ സമ്മതത്തോട് കൂടി വിതരണ സമയത്ത് വകീൽ സകാത്തിന്റെ നിയ്യത് വെക്കണം. നാലമതായി ഉടമയിൽ നിന്ന് വക്കാലത്ത് ഏറ്റെടുത്ത വക്കീൽ യാതൊരു കാരണവശാലും മറ്റൊരാളെ വക്കാലത്ത് ഏൽപ്പിക്കാൻ പാടില്ല. ഇവിടെ നമ്മുടെ പണം ഓൺലൈനായി സ്വീകരിക്കുന്നവൻ ആകണമെന്നില്ല വിതരണം ചെയ്യുന്നത്. അങ്ങനെയാകുമ്പോൾ സകാത്ത് വീടില്ല. അഞ്ചാമതായി വക്കീൽ തന്റെ ഉത്തരവാദിത്തം ഒഴിയുകയോ ഉടമ അദ്ദേഹത്തെ പിൻവലിക്കുകയോ ചെയ്താൽ കൊടുത്ത സകാത്ത് മുതൽ തിരിച്ചേൽപ്പിക്കാൻ വകീലിന് കഴിയണം (അഥവാ ആ മുതൽ മറ്റുള്ളവരുടേതുമായി കൂട്ടിക്കുഴക്കാനോ വക മാറ്റാനോ ഒന്നു പറ്റില്ല.). ആറാമതായി വകീൽ യഥാർത്ഥ അവകാശിക്ക് തന്നെയാണ് കൊടുത്തത് എന്ന് ഏൽപ്പിക്കപ്പെട്ടവന് അറിയണം. വകമാറിയാണ് കൊടുത്തത് എന്ന വ്യക്തമായാൽ സകാത്ത് വീടില്ല. വീണ്ടും കൊടുക്കണം. ഈ രണ്ടു നിബന്ധനളും പാലിക്കപ്പെടുക ഓൺലൈൻ സംവിധാനത്തിൽ വളരേ പ്രയാസകരമാണ്. ഇത്രയും നിബന്ധകൾക്ക് വിധേയമാകണം എന്നതിനാൽ ഒരാളെ തന്റെ സകാത്ത് ഏൽപ്പിക്കാൻ ഇമാം ശാഫിഈ (റ) ഇഷ്ടപ്പെട്ടിരുന്നില്ല. വകീൽ ഇത് നേരെചൊവ്വേ അവകാശികൾക്ക് വിതരണം ചെയ്തിട്ടുണ്ടോയെന്ന സംശയം നിലനിൽക്കും എന്നതാണ് കാരണം. (തുഹ്ഫ, കിതാബുൽ ഉമമ്)

അതിനാൽ തന്റെ സകാത്തിന്റെ വിതരണം ഗൌരവത്തിലെടുക്കുകയും അത് കഴിയുമെങ്കിൽ നേരിട്ട് അവകാശികളെ കണ്ടെത്തി വിതരണം ചെയ്യുകയോ അവകാശികൾക്ക് തന്നെ കൃത്യമായും സമയബന്ധിതമായും വിതരണം ചെയ്യമെന്ന് വിശ്വാസമുള്ള ഒരാളെ മേൽപറയപ്പെട്ട നിബന്ധനകൾക്ക് വിധേയമായി ഏൽപ്പിക്കുകയോ ചെയ്യണം. പിന്നെ, സ്വദഖയോ ഡൊണേഷനോ എത്രയും കൊടുക്കാം. അതിന് പരിധിയോ സമയമോ നിബന്ധനകളോ ഇല്ല. മാത്രവുമല്ല അവ അറിഞ്ഞോ അറിയാതെയോ ഓൺലൈനായോ ഓഫ്ലൈനായോ വിശ്വസിക്കാവുന്ന ആര് മുഖേനയും അത് കൈമാറാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter