ഇനി മുതൽ ഉംറ തീർഥാടകർക്ക് സൗദി ഗവണ്മെൻറ് നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തും എന്ന വാർത്ത കണ്ടു.ഇത് അനുവദനീയമായ ഇസ്ലാമിക് insurance(thakaful) ആണോ?
ചോദ്യകർത്താവ്
Muhammed Shafi
Feb 23, 2019
CODE :Fin9167
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഈ ചോദ്യത്തിന്റെ ഉത്തരം അൽപം വിശദീകരണം അർഹിക്കുന്നതാണ് അതിനാൽ ഇസ്ലാമിക ഇൻഷുറൻസുമായി ബന്ധപ്പെട്ട വിശദീകരണം FATWA CODE: Fin9028 എന്നിന്റെ അവസാന ഭാഗത്ത് നൽകപ്പെട്ടിട്ടുണ്ട്. ചോദ്യത്തിൽ വിവരിക്കപ്പെട്ട ഇൻഷൂറൻസിന്റെ നിയമാവലികൾ ആ വിശദീകരണവുമായി യോജിക്കുന്നുണ്ടോയെന്ന് നോക്കുക. അത് പോലെ ഒരു വിഷയത്തിൽ അധികാരം കൊണ്ടും നിയമം കൊണ്ടും നിർബ്ബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ എന്തു ചെയ്യണമെന്നും അവിടെ വ്യക്തമാക്കിയിട്ടുണ്ട്. അതു കൂടി മനസ്സിരുത്തി വായിക്കുമല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.