ഒരു വീട്ടിൽ മൂന്നു ആൾക്കാർ ഉണ്ട് (3 ഭർത്താക്കൾ ). ഇതിൽ ഒരാൾ ബാങ്കിൽ ജോലി ചെയ്യുന്നു. മൂന്നു പേരുടെ പൈസ ആണ് വീട്ടു ചിലവിനു ഉപയോഗിക്കൽ. ബാങ്ക് ജോലി ചെയ്യുന്ന ആളുടെ പണം കൊണ്ട് ഒരിക്കൽ ഭക്ഷണത്തിനാവശ്യമായ സാധനങ്ങൾ വാങ്ങേണ്ടി വന്നു ഇനി അത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പറ്റുമോ? മറ്റുള്ളവർ വാങ്ങിയ ആൾക്ക് പൈസ കൊടുത്ത് ഇത് എന്റെ ചിലവിന്റെ എന്ന് കരുതിയാൽ ആ വാങ്ങിയ സാധനം ഉപയോഗിക്കാൻ പറ്റുമോ? വേറെ വഴിയില്ല. ചിലപ്പോ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം ഇത് കാരണം. വിശദമായി മറുപടി തന്നാലും
ചോദ്യകർത്താവ്
സുഹൈബ്
May 5, 2019
CODE :Fin9261
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ബാങ്കിൽ നിന്ന് കിട്ടുന്ന വരുമാനം തന്നെയാണ് അദ്ദേഹം കുടുംബ ചെലവിന് തരുന്നത് എന്ന് ഉറപ്പുണ്ടെങ്കിൽ അത് ഉപയോഗിക്കാൻ പാടില്ല. പകരം അത് വെറേ എടുത്ത് വെച്ച് പാവങ്ങൾക്ക് വിതരണം ചെയ്യണം. ഇക്കാര്യത്തിൽ ബാക്കിയുള്ളവർ തമ്മിൽ ഒരു ധാരണയിലെത്തിയാൽ മതി. ഇങ്ങനെ ചെയ്യണം എന്ന് പറയാനുള്ള കാരണം അറിയാൻ സമാനമായ ചോദ്യത്തിന് മുമ്പ് നൽകപ്പെട്ട ഉത്തരം FATWA CODE: Fin9135 എന്ന ഭാഗത്ത് ദയവായി വായിക്കുക..
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.