അസ്സലാമുഅലൈക്കും, കുറച്ചു സുഹൃത്തുക്കൾ കൂടി ഒരു സുരക്ഷാ പദ്ധതി ചെയ്യുന്നുണ്ട്. ഓരോ അംഗങ്ങളും നിശ്ചിത സംഖ്യ മാസതവണ അടക്കുകയും 3 വർഷത്തിന് ശേഷം (ടാർഗറ്റ് എത്തിയതിനു ശേഷം) business നിക്ഷേപവുമാണ് ലക്‌ഷ്യം. ഒരു വർഷത്തിൽ കൂടുതലായി തവണ സംഖ്യ സ്വീകരിക്കുകയും കയ്യിൽവെക്കുന്നതും കൊണ്ട് ( താത്കാലികമായ ആവശ്യങ്ങൾക്കു ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് ) സകാത് കൊടുക്കേണ്ടി വരുമെന്ന് മനസ്സിലാക്കുന്നു. പൈസ അടക്കുന്നവരുടെയും കമ്മിറ്റിയുടെയും സകാത് ബാധ്യതകൾ ഒന്ന് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
Abdul
May 14, 2019
CODE :Fin9273
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഈ പദ്ധതിയില്‍ ഓരോരുത്തരം തുടങ്ങിയ നിക്ഷേപം 595 ഗ്രാം വെള്ളിക്ക് തുല്യമായ സംഖ്യ ആയ ദിവസം മുതല്‍ അതില്‍ കുറവ് വരാതെ ഒരു ചന്ദ്രവര്‍ഷം പൂര്‍ത്തിയായാല്‍ ഓരോരുത്തരും തങ്ങളുടെ മൊത്തം നിക്ഷേപത്തിന്റെ രണ്ടര ശതമാനം സകാത്ത് കൊടുക്കണം. നിക്ഷേപ തുക മറ്റു ഇടപാടുകളിലേക്ക് തിരിക്കുകയോ 595 ഗ്രാം വെള്ളിയുടെ തുകയേക്കാള്‍ കുറയുകയോ ചെയ്യാത്ത കാലത്തോളം ഓരോ വര്‍ഷവും ഈ രീതിയില്‍ സകാത്ത് കൊടുക്കണം. സകാത്ത് കൊടുക്കേണ്ടത് ഒന്നുകില്‍ ഓരോരുത്തരും നേരി്ട്ടാണ്. അതാണ് ഉത്തമം. അല്ലെങ്കില്‍ ഏതെങ്കിലും ഒരു വ്യക്തിയെ വകാലത്തിന്റെ നിയമപ്രകാരം ഏല്‍പ്പിക്കുകയും ആ വ്യക്തി യഥാര്‍ത്ഥ അവകാശിക്ക് തന്നെ തന്റെ സകാത്ത് കൊടുത്തു വീ്ട്ടിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം (തുഹ്ഫ, ജമല്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.